ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/ലോകത്തെ വിറപ്പിച്ച കുഞ്ഞൻ

Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തെ വിറപ്പിച്ച കുഞ്ഞൻ
                                                                                         ഇന്ന് രാവിലെ തന്നെ കോഴിക്കോട്ടേക്ക് പുറപ്പെടണം. ഇനി നീട്ടി വയ്ക്കാൻ ആവില്ല. അശോകൻ രാവിലെ തന്നെ എഴുന്നേറ്റു പ്രഭാത കൃത്യങ്ങൾ ചെയ്യാൻ ആരംഭിക്കുന്നതിനിടയിലാണ് അമ്മ ആ വാർത്തയും കൊണ്ട് വന്നത്. 
                                           "കേരളത്തിൽ ആദ്യ കോവിഡ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇറ്റലിയിൽ നിന്നും വന്ന കുടുംബത്തിലെ മൂന്ന് വയസ്സുകാരനാണത്രെ രോഗം സ്ഥിതികരിക്കപ്പെട്ടിരിക്കുന്നതു ." അമ്മ പറയാൻ തുടങ്ങി .
                                          അശോകൻ പറഞ്ഞു "എന്തൊക്കെയായാലും ഞാൻ ഇന്ന് തന്നെ കോഴിക്കോട്ടേക്ക് പോകും. ഇത് എന്റെ വാശിയാ."'അമ്മ അവന്റെ മുഴുവൻ വാക്കുകൾക്കും ചെവി കൊടുക്കാതെ തന്നെ അടുക്കളയിലേക്കു നടന്നു.
                                         അപ്പോഴാണ് അശോകന് തന്റെ കൂട്ടുകാരന്റെ ഫോൺ വന്നത്. "നീ ഇന്ന് ഇങ്ങോട്ടു വരണ്ട.ആഘോഷങ്ങളൊക്കെ നമുക്ക് വേറെ ഒരു ദിവസമാക്കാം." അശോകൻ ഇതെല്ലാം കേട്ട് ഒന്ന് മൂളുക മാത്രം ചെയ്തുവെന്നല്ലാതെ വേറെ മറുപടി ഒന്നും പറഞ്ഞില്ല.
                                        അടുക്കളയിൽ ജോലിയിൽ മുഴുകിയിരുന്ന അമ്മയോട് അവൻ പറഞ്ഞു "ഞാൻ ഇന്ന് കോഴിക്കോട്ടേക്ക് പോകുന്നില്ല".അതെന്തുപറ്റി എന്ന് അമ്മ തിരക്കിയപ്പോൾ അശോകൻ ഒന്നും പറയാതെ വരാന്തയിലേക്ക് നടന്നു.
                                       അശോകന് വല്ലാതെ സങ്കടം തോന്നി. അപ്പോഴാണ് അച്ഛൻ വന്നത്. "എന്ത് പറ്റിയെടാ നിന്റെ മുഖം കടന്നാല് കുത്തിയ മാതിരി ഇരിക്കുന്നു ". അവൻ കാര്യം പറഞ്ഞു. "ഞാൻ പോകാൻ ബുക്ക് ചെയ്തിരിക്കുന്ന ട്രെയിൻ ടിക്കറ്റിന്റെ കാശ് പോയല്ലോ എന്നോർക്കുമ്പോഴാ അച്ഛാ എനിക്ക് സങ്കടം തോന്നുന്നത്".അപ്പോൾ അമ്മ പറഞ്ഞു "നിനക്ക് പണം പോകുമെന്നുള്ള പേടിയാണ് എന്നാൽ ലോകം മുഴുവൻ ഒരു മഹാമാരിയെ ചെറുക്കൻ നെട്ടോട്ടമോടുകയാണ്. അപ്പോഴാണ് അവന്റെ ഒരു പണം ."
                                     അശോകൻ പറഞ്ഞു "ഇല്ല അമ്മെ നമ്മൾ ഈ മഹാമാരിയെ ചെറുക്കും. നാം പ്രളയത്തെ അധിജീവിച്ചതുപോലെ ഈ മഹാമാരിയെയും അതിജീവിക്കും. എനിക്ക് പണവും വേണ്ട ആഘോഷങ്ങളും വേണ്ട ഈ മഹാമാരിയെ ണം ഒന്നിച്ചു തുരത്തുന്നതു വരെ ഈ വീട്ടിൽ നിന്നും ഞാൻ എങ്ങോട്ടും പോകുന്നില്ല.
                               "ഓ എന്റെ മോന് നല്ല ബുദ്ധി തോന്നിച്ചല്ലോ ഈശ്വര"
സഫ മൂസ
9B ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ