ഗവ.എച്ച്.എസ്. എസ്.മാരൂർ/അക്ഷരവൃക്ഷം/വിദ്യാർത്ഥിയും അച്ചടക്കവും

Schoolwiki സംരംഭത്തിൽ നിന്ന്
വിദ്യാർത്ഥിയും അച്ചടക്കവും

നമ്മുടെ രാജ്യത്തിൽ വിദ്യാഭ്യാസത്തിനുള്ള ആഗ്രഹ൦ കൂടിവരുന്നു. എന്നാൽ ആ ആഗ്രഹത്തിനനുസരിച്ച് വിദ്യാഭ്യാസത്തിന് ഉചിതമായ ഏർപ്പാടുകൾ ഒന്നുമില്ല . വിദ്യാർത്ഥികൾക്കിടയിലുളള അച്ചടക്കമില്ലായ്മയ്ക് ഇതാണ് കാരണം .സ്കുളുകളിലും കോളേജുകളിലും അച്ചടക്കമില്ലായ്മ ഇന്ന് വലിയ ഒരു പ്രശ്നമായിമാറിക്കഴിഞ്ഞു . അധികം വിദ്യാർത്ഥികളും ഇന്ന് ലക്ഷ്യമില്ലാത്തവരാണ് . ജീവിതമാർഗത്തിനുളള ഒരു ഉപായവും ഇന്ന് അവരുടെ മുന്നിൽ ഇല്ല . സമൂഹം തന്നെയാണ് ഇതിന് ഉത്തരവാദി . ഇന്നത്തെ വിദ്യാഭ്യാസസബ്ബ്രദായം വിദ്യാർത്ഥികളുടെ ഭാവിക്ക് യോജിക്കുന്നതല്ല . ഇന്ന് അവരുടെ ഭാവി അന്ധകാരപൂർണ്ണമാണ് . ഇതിനാൽ അവർ അധ്യാപകരെയോ മുതിർന്നവരെയോ ആദരിക്കുന്നില്ല . ഏതെങ്കിലും വിധം പരീക്ഷ പാസാവുക എന്നതാണ് അവരുടെ മുഖ്യലക്ഷ്യം . നമ്മുടെ വിദ്യർത്ഥിക- ളുടെ ഇടയിൽ അച്ചടക്കം വർദ്ധിപ്പിക്കാ൯ ഉളളത് നമ്മുടെ ഒാരോരുത്തരുടെയും ലക്ഷ്യമാണ് . എങ്കിൽ മാത്രമെ സാമൂഹ്യപുരോഗതി കൈവരിച്ചു എന്ന് പറയുവാ൯ സാധിക്കുകയുളളു .........

നിരഞ്ജന. ജെ
4 A ഗവ.എച്ച്.എസ്. എസ്.മാരൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 13/ 05/ 2020 >> രചനാവിഭാഗം - ലേഖനം