ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/അക്ഷരവൃക്ഷം/ ശുചിത്വം നമ്മുടെ അവകാശം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം നമ്മുടെ അവകാശം


മാനവരാശിയുടെ വികാസത്തിന് ശുചിത്വം അത്യന്താപേക്ഷിതമാണ്. പ്രാചീന കാലത്തെ മനുഷ്യരിൽ നിന്നും ആധുനികകാലത്തെ മനുഷ്യരിലേക്കുള്ള പ്രധാന വ്യത്യാസം അവന്റെ ശുചിത്വ ബോധം ആണ്. ആധുനിക കാലത്ത്, ലോകം എമ്പാടുമുള്ള ഭരണകൂടങ്ങൾ ശുചിത്വത്തിന് പ്രാധാന്യം കല്പ്പിക്കുന്നു. അതിനു വേണ്ടി ധാരാളം നിയമങ്ങളും രൂപീകരിച്ചിട്ടുണ്ട്. നമ്മുടെ രാജ്യത്തും ശുചിത്വം നിയമം മൂലം ഉറപ്പുവരുത്തിയിട്ടുണ്ട്. അതിനാൽ അത് നമ്മുടെ നിയമവകാശമായി മാറിയിരിക്കുന്നു.

ഇരുപത്തിഒന്നാം നൂറ്റാണ്ടിന്റെ ആദ്യ പാദ ത്തിൽ ലോക വ്യാപകമായി പടർന്നു പിടിച്ച മഹാമാരിയാണ് കൊറോണ വൈറസ് വ്യാപനം. ഇതിനു ലോകാരോഗ്യ സംഘടന നൽകിയ പേര് കോവിഡ് -19 എന്നാണ്. ഈ കൊറോണ കാലത്തു ശുചിത്വം നമ്മൾ ശീലമാക്കി കഴിഞ്ഞു. ശുചിത്വം ഉണ്ടെങ്കിൽ മാത്രമേ നമുക്ക് കൊറോണയെ ചെറുത്ത് തോൽപ്പിക്കാനാവുകയുള്ളു. ഈ സഹചര്യത്തിൽ സാനിടൈസർ, മാസ്ക്, ഗ്ലൗസ് തുടങ്ങിയവ പ്രചാരത്തിൽ വന്നുകഴിഞ്ഞു. ഇതൊക്കെ നമ്മെ ശുചിത്വത്തിലേക്കു വഴി കാണിക്കുന്നു.

ശുചിത്വം അടിസ്ഥാനപരമായി രണ്ടു തരമുണ്ട്. വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും. ഇത് രണ്ടും നിർബന്ധമായും ശീലമാക്കേണ്ടതാണ്. കുളിക്കുക, പല്ലുതേക്കുക, തുണി വൃത്തിയാക്കി സൂക്ഷിക്കുക തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങൾ വ്യക്തി ശുചിത്വത്തിൽ പെടുന്നതും, പൊതു സ്ഥലങ്ങളിൽ തുപ്പാതിരിക്കുക, പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയവ പരിസര ശുചിത്വത്തിൽ പെടുന്നതും ആണ്. പക്ഷെ കൊറോണയെ തുരത്താൻ ഇത് മാത്രം പോരാ. വ്യക്തികൾതമ്മിൽ സാമൂഹിക അകലം (1 മീറ്ററിൽ കുറയാതെ ) പാലിക്കുക, സോപ്പും വെള്ളവും ഉപയാഗിച്ചു കൈകൾ കൂടെ കൂടെ കഴുകുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാലയോ മാസ്‌കോ ഉപയോഗിച്ച് വായ മൂടുക, കണ്ണ്, മൂക്ക്, വായ എന്നിവ കൈകൾ കൊണ്ട് തൊടാതിരിക്കുക എന്നിവ കൊറോണക്കാലത്തെ ശുചിത്വമാർഗങ്ങളിൽ പരമ പ്രധാനമാണ്.

ലോകം മുഴുവൻ സുഖം പകരാനായി കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഡോക്ടർമാർ, നഴ്സ്മാർ, ആരോഗ്യ പ്രവർത്തകർ, പോലീസ്, ഭരണാധികാരികൾ, സന്നദ്ധ സേവകർ തുടങ്ങി ഇതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരെയെല്ലാം നമുക്ക് നന്ദിയോടെ സ്മരിക്കാം.......




Adithyan A
7D ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 09/ 10/ 2020 >> രചനാവിഭാഗം - ലേഖനം