ഗവ.എച്ച്.എസ്.എസ് തുമ്പമൺ നോർത്ത്/അക്ഷരവൃക്ഷം/ ലോകഭൗമദിനം ഏപ്രിൽ22

ലോകഭൗമദിനം ഏപ്രിൽ22

ഭൂമിയിൽ പച്ചപ്പും സുഖശീതളമായ കാലാവസ്ഥയും എന്നും നിലനിൽക്കണമെന്ന ലക്ഷ്യത്തോടെയാണ് ഇന്ന് ലോകഭൗമദിനം ആചരിക്കുന്നത്. ഭൂമിയുടെ സംരക്ഷണമാണ് ഭൗമദിനത്തിന്റെ ലക്ഷ്യം. മനുഷ്യന്റെ ഇടപെടലിനെ അനുസരിച്ചിരിക്കുന്നു ഭൂമിയുടെ നിലനിൽപ്പ് .ഇന്ധനങ്ങളായ പെട്രോളും മറ്റും കത്തുമ്പോൾ പുറത്തുവിടുന്ന കാർബൺ അന്തരീക്ഷത്തിൽനിറയുന്നതാണ് ചൂട് കൂടാനുള്ള പ്രധാനകാരണം . ഈ കാർബണിനെ ആഗിരണം ചെയ്യാൻ ആവശ്യമായ വനങ്ങളും മറ്റ് സസ്യാവരണങ്ങളും കുറഞ്ഞതോടെ കാർബൺ അന്തരീക്ഷത്തിൽ തന്നെ അവശേഷിക്കുന്നു.പ്രകൃതിയിലേക്കുള്ള മടക്കമാണ് ഇതിനുള്ള ഏകപരിഹാരം.ഭൂമിക്ക് നമ്മളെയല്ല, നമുക്ക് ഭൂമിയെയാണ് ആവശ്യം.അടുത്ത തലമുറയെകൂടി ഇത് മനസിലാക്കിക്കാൻ നമുക്ക് കഴിയട്ടെ...

ആർദ്ര അനിൽ
2 ജി.എച്ച്.എസ്.എസ് ത‍ുമ്പമൺ നോ‍ർത്ത്
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - manu Mathew തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം