സഹായം Reading Problems? Click here


ഗവ.എച്ച്.എസ്.എസ് തുമ്പമൺ നോർത്ത്/അക്ഷരവൃക്ഷം/കോവിഡെന്ന കൊലയാളി

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കോവിഡെന്ന കൊലയാളി

ലോകം വിറയ്‍ക്കുന്നു ഭീതിയിൽ
ഒരു മഹാവ്യാധിയിൽ തന്നെ
വൻകിട രാജ്യ‍ങ്ങളെപ്പോലും
തോൽപ്പിച്ച‍ു മുന്നേറിയീ-
കൊച്ച‍ു കേരളത്തേയും
ഭയത്തിലാഴ്‍ത്തിക്കൊണ്ട്-
കറുത്ത കരങ്ങളാലി വൈറസ്
അവന്റെ കൊലക്കയർ നീട്ട‍ുന്നു.

ഒന്നിച്ച‍ു പോരാടി മാനവർ നമ്മ‍ൾ
സമ‍ൂഹ വ്യാപനം തടയുവാൻ
രാജ്യം നിയന്ത്രണത്തിൽ
പുറത്തേക്കിറങ്ങ‍ുവാൻ വയ്യ
ചരിത്രത്തിലാദ്യമായി
എസ്.എസ്.എൽ.സി പരീക്ഷ മാറി
ദ‍ുരിതത്തിൽ വലഞ്ഞ് ജനത
ജോലിയില്ല , കാശില്ല എന്നാല‍ും
ഒരേ മനസ്സായി പ്രതിരോധിക്ക‍ുന്ന‍ു
അതിജീവിക്കണം ഒന്നായിട്ട‍ു നാം
 കോവിഡിൻ ശൃംഖലയെ ത‍ുരത്തണം
ഇനി വരട്ടെ പ‍ുത‍ുനാള‍ുകൾ
ഭയമില്ലാതെ മനഃശാന്തിതൻ നാള‍ുകൾ.

നവമി സാബ‍ു
10 എ ജി.എച്ച്.എസ്.എസ് ത‍ുമ്പമൺ നോ‍ർത്ത്
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത