ഗവ.എച്ച്.എസ്.എസ്.ഫോർ ഗേൾസ് പെരുമ്പാവൂർ/അക്ഷരവൃക്ഷം/ശുചിത്വവും രോഗപ്രതിരോധവും
കട്ടികൂട്ടിയ എഴുത്ത്
ശുചിത്വവും രോഗപ്രതിരോധവും സർവ്വനാശത്തിന്റെ വക്കിലെത്തുമ്പോൾ മാത്രം നാമറിയുന്നു ഇത് പലതരം ആരോഗ്യപ്രേശ്നങ്ങൾക്കും കാരണമാകുന്നു
ആരോഗ്യശുചിത്വം കൊണ്ട് ഇതിനെയൊക്കെ ഒരു പരിധിവരെ നമുക്ക് തരണം ചെയ്യാൻ കഴിയും. വ്യക്തിശുചിത്വം,ഗൃഹശുചിത്വം,പരിസരശുചിത്വം,എന്നിവയാണ് ആരോഗ്യശുചിത്വത്തിന്റെ മുഖ്യഘടകങ്ങൾ.ആരോഗ്യശുചിത്വപാലനത്തിലെ പോരായ്മകളാണ് 90%രോഗങ്ങൾക്ക് കാരണം ശക്തമായ ശുചിത്വശീല അനുവർത്തനം അല്ലെങ്കിൽ പരിഷ്‌കാരങ്ങൾ ആണ് ഇന്നത്തെ ആവശ്യം. വ്യക്തിശുചിത്വം എന്നാൽ വ്യക്തികൾ സ്വായമായി പാലിക്കേണ്ട ആരോഗ്യശീലങ്ങളാണ് .അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിത ശൈലീരോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും കൂടെകൂടെ ഭക്ഷണത്തിനുമുൻപും പിൻപും കൈകൾ സോപ്പ് ഉപയോഗിച്ച 20 സെക്കന്റ് എങ്കിലും കഴുകുക.ചുമക്കുമ്പോഴും തുമ്മുമ്പോഴും മുഖം തൂവാലകൊണ്ടോ മാഷ്ക്ക്…കൊണ്ടോ നിർബന്ധമായും മറയ്ക്കുക,അനാവശ്യ ആശുപത്രി സമ്പർക്കങ്ങൾ ഒഴിവാക്കുക, പകർച്ചവ്യാധികൾ ഉള്ളവരുമായി 1 മീറ്റർ അകലം എങ്കിലും പാലിക്കുക ഇവയൊക്കെ വ്യക്തിശുചിത്വത്തിന്റെ ഭാഗമാണ് . ഗൃഹശുചിത്വം എന്നാൽ നമ്മുടെ നമ്മുടെ വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.എല്ലാദിവസവും വീട് അടിച്ചുവാരി തുടക്കുക ,വീട്ടിലേക്ക് അതിഥികൾ വന്നാൽ അവരോട് കൈകളും കാലുകളും വൃത്യകിട്ടു അകത്തു കയറാൻ പറയുക,രോഗബാധിതർ വന്നാൽ അവർ ഉപയോഗിച്ച സാധങ്ങൾ എല്ലാം സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കുക,ഇതൊക്കെ ആണ് ഗൃഹശുചിത്വത്തിന്റെ പ്രധാന ഘടകങ്ങൾ. പരിസരശുചിത്വം എന്നാൽ നമ്മൾ നമ്മുടെ പരിസരങ്ങൾ എപ്പോഴും വൃത്തിയായി സൂക്ഷ്‌ക്കാൻ പഠിക്കുക .കൂടുതൽ അസുഖങ്ങൾ പരിസരങ്ങളിൽ നിന്നാണ് പടരുന്നത് . അതായത് ചിരട്ടകളിലും പത്രങ്ങളിലും വെള്ളം നിറഞ്ഞു .നിൽക്കാൻ അനുവദിക്കാതെ അത് കമഴ്ത്തിവെക്കുക പരിസരം അടിച്ചുവാരി വൃത്തിയാക്കുക ഇവയൊക്കെയാണ് പരിസര ശുചിത്വം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് .ഇങ്ങനെ നമ്മൾ ശുചിത്വം പാലിച്ചാൽ നമ്മുക്ക് രോഗപ്രെതിരോധത്തിന്ഉള്ള ശക്തി ലഭിക്കുന്നതാണ്. എന്താണ് പ്രതിരോധ വ്യവസ്ഥ? ബാക്ടീരിയ,വയറസുകൾ,പൂപ്പൽ,പരാദജീവികൾ എന്നിവയടങ്ങുന്ന രോഗാണുവൃത്തം വിശ്വസ്തവും ഇല്ലാത്തതുമായ അന്യവസ്തുക്കൾ ,അർബുദങ്ങൾതുടങ്ങിയ ബാഹ്യവും ആന്തരികവുമായ ദ്രോഹങ്ങളെ ചെറുക്കുന്നതിലേക്കായി ജന്തുശരീരം നടത്തുന്ന പ്രതികരണങ്ങളെയും അതിനുള്ള സങ്കേതങ്ങളെയും ആകെത്തുകയിൽ പറയുന്നപേരാണ് രോഗപ്രതിരോധ അവസ്ഥ അഥവാ പ്രതിരോധ അവസ്ഥ എന്നുള്ളത്. ലളിതമായി പറഞ്ഞാൽ ബാക്ടീരിയ,വൈറസുകൾ എന്നിവ ജന്തുശരീരത്തിലേക്ക് കയറാതിരിക്കാൻ ശരീരം നടത്തുന്ന പ്രതികരണങ്ങളെയും അതിനുള്ള സങ്കേതങ്ങളെയും മൊത്തം പറയുന്ന പേരാണ് പ്രതിരോധ വ്യവസ്ഥ. ഇപ്പോൾ നമ്മുടെ സമൂഹത്തിൽ പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന COVID-19 നെയും നമ്മുക്ക് ഒത്തൊരുമിച്ചു മേൽ പറഞ്ഞ പ്രതിരോധമാർഗങ്ങളിലൂടെ നേരിടാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം