ഗവ.എച്ച്.എസ്.എസ്, ചിറ്റാർ/അക്ഷരവൃക്ഷം/ എന്റെ ചെമ്പക പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ചെമ്പക പൂവ് സൃഷ്ടിക്കുന്നു

 ചെമ്പക ചോട്ടിൽ ഇരിക്കുന്ന നേരം ഒരു പൂവ് വന്നെന്റെ മടിയിൽ വീണു .
ആ കുഞ്ഞു പൂവിന്റെ പുഞ്ചിരി കണ്ടെന്റെ മനസ്സും നിറഞ്ഞല്ലോ .
ആ പൂവ് പാടിയ പാട്ടിന്റെ ഈണത്തിൽ ഞാൻ ലയിച്ചിരുന്നു പോയി .
മാനത്തു സൂര്യൻ ചിരിക്കുന്ന കണ്ടോ ?
ചെമ്പക പൂവിന്റെ ചിരി പോലെ തോന്നുന്നതില്ലേ ?
എന്തു മനോഹരം !
എന്തൊരു ഭംഗി ആണല്ലേ ?
ആ കുഞ്ഞു പൂവിന്റെ സൗന്ദര്യം നുകരാൻ എത്തിയ സൂര്യ കിരണങ്ങൾ ....
വാടി കരിഞ്ഞു പോയ്‌ എന്റെ മനസ്സും ആ പൂവിന്റെ ഇതളുകൾ പോലെ ........

സ്വാതി നന്ദ അജീഷ്
5 D ഗവ.എച്ച്.എസ്.എസ് ചിറ്റാർ, പത്തനംതിട്ട, പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 10/ 2020 >> രചനാവിഭാഗം - കവിത