ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/ മരണത്തെ തോൽപ്പിച്ച കുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
മരണത്തെ തോൽപ്പിച്ച കുട്ടി

പണ്ട് തേവര എന്ന ഒരു നാട്ടിൽ വിനു എന്നു പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. അവന്റെ അച്ഛൻ രവി ഒരു ഓട്ടോറിക്ഷാ തൊഴിലാളി ആയിരുന്നു.അമ്മ പ്രിയ തയ്യൽ പഠിച്ചിരുന്നെങ്കിലും വീട്ടുകാര്യങ്ങൾ നോക്കി ജീവിക്കുകയായിരുന്നു. ഏത് പ്രതിസന്ധിയിലും തളരാത്ത സ്വഭാവമായിരുന്നു വിനുവിന്റേത്. തേവര ഗവ: ഹൈസ്കൂളിൽ പഠിച്ചിരുന്ന അവൻ പഠനത്തിലും കളിയിലും സമർഥനായിരുന്നു.എങ്കിലും അവന്റെ കളിയോടുള്ള അമിതമായ താൽപര്യം മൂലം അധ്യാപകർ അവനെ ശാസിക്കുമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം വീട്ടിൽ ടി.വി കണ്ടു കൊണ്ടിരിക്കുകയായിരുന്ന വിനുവിനോട് അവന്റെ അച്ഛൻ ന്യൂസ് ചാനൽ വയ്ക്കുവാൻ ആവശ്യപ്പെട്ടു. വാർത്ത കണ്ട് അദ്ദേഹം ഞെട്ടിപ്പോയി. കോവിഡ്- 19 അഥവാ കൊറോണ വൈറസ് എന്ന മഹാമാരി കേരളത്തേയും ബാധിച്ചിരിക്കുന്നു. കേരളത്തിൽ ലോക്ക്ഡൗൺ ആരംഭിക്കുകയാണെന്ന വാർത്ത വിനു സന്തോഷത്തോടും രവിഭയത്തോടും കൂടിയാണ് കേട്ടത്. പരീക്ഷകൾ മുടങ്ങും അവധി തുടങ്ങും ഇതായിരുന്നു വിനുവിന്റെ സന്തോഷത്തിനു കാരണം. എങ്കിൽ കുടുംബത്തെ ഇനി എങ്ങനെ പോറ്റും എന്നതായിരുന്നു രവിയുടെ ഭയത്തിന്റെ കാരണം. ആ സമയത്താണ് ആരോഗ്യ പ്രവർത്തകർ തേവര സകൂൾ ഹെഡ്മിസ്ട്രസ്സിനോട് കുറച്ച് കുട്ടികളെ വോളന്റിയർമാരായി ആവശ്യമുണ്ടെന്ന് പറഞ്ഞത്. ഇതറിഞ്ഞ വിനു സന്തോഷത്തോടെ ഭക്ഷണ വിതരണം, മരുന്ന് എത്തിക്കൽ എന്നീ ജോലികൾ ഏറ്റെടുത്തു. എന്നാൽ അടുത്ത ദിവസം തന്നെ വിനുവിനെ കടുത്ത പനിയും ചുമയും കാരണം ആശുപത്രിയിൽ എത്തിച്ചു. മാതാപിതാക്കൾ ഓടിക്കിതച്ച് ആശുപത്രിയിൽ എത്തിയപ്പോൾ വിനുവിനെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നു. സ്കൂളും കൂട്ടുകാരും ദൈവത്തോട് മനസ്സുരുകി പ്രാർഥനയിൽ മുഴുകി. ഐസൊലേഷൻ വാർഡിൽ അഞ്ചു ദിവസം പരിചരണം. അടുത്ത ദിവസം സ്രവസാമ്പിൾ പരിശോധനാ ഫലം വന്നു.പരിശോധനാ ഫലം കണ്ട ഡോക്ടർമാരുടെ മുഖത്ത് പുഞ്ചിരി വിടർന്നു. അദ്ദേഹം കണ്ണീരിൽ കുതിർന്ന് നിൽക്കുന്ന വിനുവിന്റെ മാതാപിതാക്കളോട് പറഞ്ഞു. " രവീ, പ്രിയേ, നിങ്ങളുടെ മകന്റെ സേവനം ഇനിയും ഒരുപാടു കാലം ഈ ലോകത്തിനു വേണം. അവന് സാധാരണ പനിയാണ്. ഇതു കേട്ട മാതാപിതാക്കൾ സന്തോഷാശ്രുക്കളോടെ ദൈവത്തിന് നന്ദി പറഞ്ഞു. അങ്ങനെ വിനു മരണത്തെ തോൽച്ചിച്ച കുട്ടിയായി മാറി.

റിന്റു റെജി
8B ജി.എച്ച്.എസ്സ്.എസ്സ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ