ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/ കോവിഡ് 19 (എന്റെ അനുഭവക്കുറിപ്പ് )

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 (എന്റെ അനുഭവക്കുറിപ്പ് )

2020മാർച്ച് 20-ാം തീയതി സയൻസ് പരീക്ഷ കഴിഞ്ഞു. രണ്ടു പരീക്ഷ കൂടി നടക്കാനുണ്ടായിരുന്നു. അതിന് തയ്യാറായിക്കൊണ്ടിരിക്കുമ്പോഴാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. പരീക്ഷ കഴിഞ്ഞാലുടനെ എന്നെ എറണാകുളത്തിന് കൊണ്ടു പോകാൻ ഉമ്മയും അനുജന്മാരും വരാനിരിക്കുകയായിരുന്നു. അവരെ കാണാനുള്ള സന്തോഷത്തിൽ ഇരിക്കുമ്പോഴാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. അതോടുകൂടി എന്റെ സന്തോഷമൊക്കെ നഷ്ടപ്പെട്ടു. ഒന്നു പുറത്തിറങ്ങി കളിക്കാനോ ആരെയെങ്കിലും കാണാനോ ഒന്നും സാധിക്കാത്തതിൽ വളരെയേറെ വിഷമമുണ്ട്. മധ്യവേനലവധിക്കാലത്ത് ബന്ധുവീടുകളിൽ പോകുന്നതാണ്. ഈ പ്രാവശ്യം അതും നടന്നില്ല. വേദനയോടെ മാത്രമേ ഇതൊക്കെ ഓർക്കാനാവൂ. ഓരോ ദിവസവും കൊറോണയെ പറ്റിയുള്ള വാർത്തകൾ കേൾക്കുമ്പോഴുള്ള പ്രയാസം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. പിന്നെ കുറെ സന്തോഷം കിട്ടുന്നത് SPC യുടെ ഓരോ ദിവസത്തേയും "ടാസ്ക്ക് " ചെയ്യുമ്പോഴും ദിവസവും വരുന്ന ചോദ്യോത്തരങ്ങൾ ചെയ്യുമ്പോഴുമാണ്. അതിന് സജിത ടീച്ചറിനോടും പോലീസ് ഓഫീസർ രാജേഷ് ഖന്ന സാറിനോടും അതിയായ കടപ്പാടുണ്ട്. വീണ്ടും ലോക്ക്ഡൗൺ നീട്ടിവയ്ക്കുമ്പോൾ ഉണ്ടാകുന്ന സങ്കടം പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ല. എത്രയും പെട്ടെന്ന് ഇതൊന്ന് അവസാനിച്ച് ലോകത്തിന് ഒരു മോചനം ലഭിക്കാൻ സർവ്വശക്തനായ ദൈവത്തോട് പ്രാർത്ഥിക്കുകയാണ്.

അമാൻ സയിൻ
8B ജി.എച്ച്.എസ്സ്.എസ്സ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം