ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/ കൊറോണ (എന്റെ അനുഭവക്കുറിപ്പ് )

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ (എന്റെ അനുഭവക്കുറിപ്പ് )

2020 മാർച്ച് മാസത്തിൽ ആയിരുന്നു ഞങ്ങൾക്ക് പരീക്ഷ തുടങ്ങിയത്. കേരളത്തിൽ കൊറോണ ബാധിച്ച് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതുകൊണ്ട് ഞങ്ങൾക്ക് രണ്ടു പരീക്ഷകൾ എഴുതാൻ സാധിച്ചില്ല. പിന്നീട് സ്കൂൾ അടച്ചു .പിന്നീട് ഞാൻ വീട്ടിൽ തന്നെയായിരുന്നു. അവധിക്ക് ബന്ധു വീട്ടിൽ പോകുമെന്നായിരുന്നു എന്റെ തീരുമാനം .പക്ഷേ കൊറോണ കാരണം പോകാൻ കഴിഞ്ഞില്ല. അപ്പോൾ പാടത്ത് കൊയ്ത്ത് തുടങ്ങി . അങ്ങനെ കുറെ ദിവസം പോയിക്കിട്ടി .പിന്നെ ഞാനും ചേച്ചിയും പേപ്പർ ക്രാഫ്റ്റ് ചെയ്തു . കൊറോണ കാരണം ഈ വർഷത്തെ വിഷു ആഘോഷിക്കാൻ കഴിഞ്ഞില്ല. കൊറോണാ വൈറസിനെ വ്യാപനം കേരളത്തിൽ കുറഞ്ഞു. എന്നാലും ഒന്നു പുറത്തിറങ്ങി കളിക്കാനോ കൂട്ടുകാരെ കാണാനോ സാധിക്കുന്നില്ല .ഓരോ ദിവസവും കൊറോണയെപ്പറ്റിയുള്ള വാർത്തകൾ കേൾക്കുമ്പോഴുള്ള പ്രയാസം പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ല. പിന്നെ അൽപ്പം സന്തോഷം ലഭിക്കുന്നത് SPC യുടെ ടാസ്ക്ക് ചെയ്യുമ്പോഴും ചോദ്യോത്തരങ്ങൾ എഴുതുമ്പോഴുമാണ്. കൊറോണ എന്ന മഹാമാരിയിൽ നിന്ന് മോചനം നേടാൻ സർവ്വശക്തനായ ദൈവത്തോട് നമുക്ക് ഒന്നുചേർന്ന് പ്രാർത്ഥിക്കാം.

അശ്വിൻ പ്രസാദ്
8B ജി.എച്ച്.എസ്സ്.എസ്സ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം