ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/ കൊറോണയെക്കുറിച്ച് എന്റെ ചെറിയ മനസ്സിൽ വരുന്ന കാര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെക്കുറിച്ച് എന്റെ ചെറിയ മനസ്സിൽ വരുന്ന കാര്യങ്ങൾ

കൊറോണ എന്ന മഹാമാരി നമ്മുടെ നാട്ടിൽ നിന്നും തുടച്ചു നീക്കുവാൻ നമ്മുടെ ബഹു: മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറും നമ്മൾക്ക് ഒരു പാട് നിർദ്ദേശങ്ങൾ തരുന്നുണ്ട്. ആ നിർദ്ദേശങ്ങളെല്ലാം നമ്മൾ ഓരോരുത്തരും കൃത്യമായി പാലിക്കുക. കാരണം അവ നമ്മുടെ നന്മയ്ക്കായി ഉള്ളതാണ്. 1) പുറത്ത് ഇറങ്ങുമ്പോൾ മാസ്ക് ധരിച്ചു കൊണ്ടു പോകുക. 2) വളരെ അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. 3) തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ ടിഷ്യുപേപ്പറോ കൊണ്ട് മൂക്കും വായും പൊത്തിപ്പിടിക്കുക. 4) ഇപ്രകാരം ചെയ്തില്ലെങ്കിൽ നമ്മളിൽ ഉള്ള അണുക്കൾ മറ്റുള്ളവരിലേക്ക് പ്രവേശിക്കും. 5) ഇടവിട്ട സമയങ്ങളിൽ കൈകൾ വൃത്തിയായി കഴുകുക. 6) അനാവശ്യമായി മുഖത്തും വായിലും സ്പർശിക്കാതിരിക്കുക. 7) രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ 1056 ൽ വിളിച്ച് വിവരങ്ങൾ ധരിപ്പിക്കണം. ഇനിയും കൊറോണ എന്ന മഹാമാരി മാത്രമല്ല ഒരു പകർച്ചവ്യാധികളും ആർക്കും വരാതിരിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിച്ചു കൊണ്ട് ഒത്തിരി സ്നേഹത്തോടെ നിർത്തുന്നു.

പ്രജിത്ത് പ്രകാശ്
8B [[|ഗവ.എച്ച്. എസ്. എസ്. വീയപുരം ഹരിപ്പാട്]]
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം