ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/അഹങ്കാരിയായ ഒരു മനുഷ്യനും കൊറോണ വൈറസ് ബാധിച്ച ഒരു കാക്കയും

Schoolwiki സംരംഭത്തിൽ നിന്ന്
അഹങ്കാരിയായ ഒരു മനുഷ്യനും കൊറോണ വൈറസ് ബാധിച്ച ഒരു കാക്കയും

ഒരു ഗ്രാമത്തിൽ ഗോവിന്ദൻ എന്നുപറയുന്ന ഒരു ആൾ ഉണ്ടായിരുന്നു. അയാൾ വളരെ അഹങ്കാരിയും, സാമർത്ഥ്യക്കാരനും ആയിരുന്നു. ഇയാളുടെ വീട്ടിൽ ഒരു കാക്ക നിരന്തരം വരുമായിരുന്നു. പണത്തിന് അഹങ്കാരം ഉള്ള ഗോവിന്ദൻ മറ്റുള്ളവരെ അംഗീകരിക്കുന്ന ഒരാളായിരുന്നില്ല .ഒരിക്കൽ വളരെ വിശന്ന് തളർന്ന് ഒരു കാക്ക ഗോവിന്ദനെ തേടിയെത്തി. എന്നാൽ ആ കാക്ക വളരെ പാവമായിരുന്നു. വിശന്നു തളർന്നു വന്ന ആ കാക്കയെ കണ്ടപ്പോൾ ഗോവിന്ദൻ അതിനെ അവിടെ നിന്ന് ഓടിച്ചു കളഞ്ഞു. ആ കാക്ക അവിടെ നിന്നും പറന്നുപോയി. ഒരിക്കൽ ഗോവിന്ദൻ നടന്നു പോയപ്പോൾ ആ കാക്കയെ കണ്ടു. ആ കാക്കയ്ക്ക് വൈറസ് ബാധിച്ചിരുന്നു. പെട്ടെന്ന് ആ കാക്ക ഗോവിന്ദനെ റാഞ്ചി. അതിനുശേഷം ആ കാക്ക അവിടുന്ന് പറന്നുപോയി. രണ്ടുദിവസം കഴിയുന്നത് ശേഷം ഗോവിന്ദന് വളരെ അസ്വസ്ഥത തോന്നി. ഡോക്ടറെ കണ്ടപ്പോൾ ഡോക്ടർ പറഞ്ഞു അയാൾക്ക് ഏതോ മാരകമായ ഒരു രോഗം പിടിപെട്ടിരിക്കുകയാണെന്ന്. പെട്ടെന്ന് തന്നെ ഇതിന് പ്രതിവിധി ചെയ്തില്ലെങ്കിൽ തനിക്ക് മരണം ഉറപ്പാണെന്ന് അഹങ്കാരിയായ ഗോവിന്ദനോട് ഡോക്ടർ പറഞ്ഞു. പണംകൊണ്ട് തനിക്കൊന്നും നേടാനോ ഒന്നിനെയും വിലയ്ക്ക് വാങ്ങാനോ കഴിയില്ലെന്ന് മനസ്സിലാക്കിയ ഗോവിന്ദൻ,ഇനിയും അഹങ്കാരം നിറഞ്ഞ ജീവിതത്തിലേക്ക് താനില്ലെന്നും, മറ്റുള്ളവർക്ക് നല്ലത് ചെയ്യാനുള്ള സന്മനസ്സാണ് ഉണ്ടാകേണ്ടതെന്ന് മനസ്സിലാക്കി നല്ലൊരു മനുഷ്യത്വത്തിന് ഉടമയായിത്തീർന്നു. ഇതിൽ നിന്നും ഗോവിന്ദൻ മനസ്സിലാക്കി പണം കൊണ്ട് ഒന്നും നേടാൻ കഴിയില്ല എന്ന്. ഇതുപോലെകൊറോണ പോലെയുള്ള ഒരു രോഗം വന്നാൽ തീരാവുന്നതേയുള്ളൂ മനുഷ്യന്റെ ജീവിതം.

റിന്റു
10A ജി.എച്ച്.എസ്സ്.എസ്സ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ