ഗവ.എച്ച്.എസ്സ്.മീനടം/അക്ഷരവൃക്ഷം/മധുര ഒരു നല്ല രാജ്യം

Schoolwiki സംരംഭത്തിൽ നിന്ന്
മധുര ഒരു നല്ല രാജ്യം

മധുര ഭരിച്ചിരുന്നത് ചിത്രപുദേവൻ എന്ന രാജാവായിരുന്നു.ആ നാട്ടിൽ പെട്ടെന്നൊരു വേനൽക്കാലം വന്നു.പണ്ടുകാലത്ത് ആ രാജ്യത്ത് തെങ്ങിൻ തോട്ടങ്ങളും നെൽപ്പാടങ്ങളും കുരുമുളകും പച്ചക്കറി കൃഷികളും ഉണ്ടായിരുന്നു.അന്ന് രാജ്യം ഭരിച്ചിരുന്നത് ചിത്രപുദേവന്റെ പിതാവായിരുന്നു. അക്കാലത്ത് പൂക്കളും ചെടികളും പഴങ്ങളും ഒക്കെയുണ്ടായിരുന്ന ഈ മധുരയിൽ ഇന്ന് ചിത്രപുദേവന്റെ ഭരണകാലം.എല്ലാവരും റബ്ബറിന്റെ പുറകെ പോകുകയാണ്.അതുകൊണ്ട് ചിത്രപുദേവന്റെ രാജ്യത്ത് മഴ വന്നാലും ഒരു ഗുണവുമില്ല. മുഴുവൻ റബ്ബർ കൃഷി തന്നെ.പണ്ട് ഭൂമിയിൽ വെള്ളം താഴുമായിരുന്നു.കാരണം അന്ന് മെയ്യ് അനക്കി മണ്ണിന് വെള്ളമേകാനുള്ള കാരണങ്ങൾ ഉണ്ടാക്കുമായിരുന്നു.ഇന്ന് മെയ്യ് അനക്കി ആരും ഒന്നും ചെയ്യുന്നില്ല.റബ്ബറിന് മെയ്യ് അനക്കി മണ്ണ് കിളച്ച് ഒന്നും ചെയ്യേണ്ട കാര്യമില്ല.റബ്ബർ ഉള്ള വെള്ളം വലിച്ചെടുക്കുന്നതു കാരണം ബാക്കിയുള്ള ചെടികൾക്ക് ഒട്ടും ലഭിക്കുന്നില്ല. തന്റെ രാജ്യത്ത് വെള്ളം വറ്റുന്നു എന്നറിഞ്ഞ് ചിത്രപുദേവൻ അന്തം വിട്ടു.എന്താ ഈ കേൾക്കുന്നത്?എന്റെ പിതാവ് ഭരിച്ചിരുന്ന കാലത്ത് ഭൂമിയിൽ വെള്ളമുണ്ടായിരുന്നു. ഇന്ന് ആൾക്കാർ യഥേഷ്ടം മരങ്ങൾ മുറിച്ചു മാറ്റുന്നു, കുളങ്ങളും പാടങ്ങളും മണ്ണിട്ട് നികത്തുന്നു, പുഴകളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നു. മണ്ണിന്റെ മുകളിൽ ഓടുകൾ പാകുന്നു! ഇത്തരം പ്രവൃത്തികളാണ് വെള്ളമില്ലാത്തതിനു കാരണമാകുന്നത്.ഈ ഭൂമിയിൽ ദൈവം ഉണ്ടാക്കിയിരിക്കുന്നതൊക്കെ ആവശ്യമുള്ള സാധനങ്ങളാണ്. അവയെ നശിപ്പിക്കുമ്പോൾ ഭൂമിയുടെ ഭാവം മാറും. അതാണിവിടെ സംഭവിച്ചിരിക്കുന്നത്. മഴയുണ്ടായിട്ടും വെള്ളമില്ലാത്തത് അതുകൊണ്ടാണ്.ചിത്രപുദേവൻ ഇതിനൊരു പരിഹാരം കാണാൻ രാജഗുരുക്കളെയും പണ്ഡിതരെയും വിളിച്ചുകൂട്ടി ആലോചിച്ചു. ഭൂമിയിലേക്കു താഴുന്ന വെള്ളം കുഴിച്ചെടുക്കാനുള്ള സംവിധാനം ഉണ്ടാകുന്നത് നല്ലതാണെന്ന് അവർ അഭിപ്രായപ്പെട്ടു.രാജാവ് വട്ടത്തിൽ വലിയ ഒരു കുഴി കുഴിപ്പിച്ചു. താഴേയ്ക്ക ചെന്നപ്പോൾ അതിൽ വെള്ളം കണ്ടു. അദ്ദേഹത്തിന് സന്തോഷമായി.അതാണ് ആദ്യത്തെ കിണർ!എല്ലാ വീടുകൾക്കും കിണറുണ്ടാക്കാൻ ചിത്രപുദേവൻ ഉത്തരവിട്ടു. എന്നിട്ടും ചില വീടുകളിലെ കിണറ്റിൽ വെള്ളം കിട്ടിയില്ല.അപ്പോൾ രാജാവ് ഒന്നുകൂടി ആലോചിച്ചു, വിദഗ്ദാഭിപ്രായങ്ങൾ തേടി. അദ്ദേഹം ജനങ്ങളെയെല്ലാം വിളിച്ചുകൂട്ടി ഇങ്ങനെപറഞ്ഞു.പഴയകാലത്ത് നിങ്ങൾ ചെയ്തിരുന്ന കൃഷികൾ പൂർണ്ണമായും നിർത്തലാക്കിയതും റബ്ബർ പോലെ മണ്ണിൽ നിന്നും വെള്ളം ക്രമാതീതമായി വലിച്ചെടുക്കുന്നതുമായ കൃഷിരീതികൾ ചെയ്തതുമാണ് ഈ പ്രതിസന്ധിക്കു കാരണം. അതുകൊണ്ട് എല്ലാവരും ഉള്ളതിൽ പകുതി സ്ഥലത്തു പരമ്പരാഗത കൃഷിയും ബാക്കിസ്ഥാലത്ത് റബ്ബറും നട്ടുകൊള്ളുക. ഇതിനെതിരായി ചെയ്യുന്നവർക്ക് ശിക്ഷയുണ്ടന്നൊർത്തുകൊളളുക.

ശ്രീദേവ് എസ്
9 എ ഗവ.എച്ച്.എസ്സ്.മീനടം
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ