സഹായം Reading Problems? Click here


ഗവ.എച്ച്.എസ്സ്.എസ്സ്,വലിയഴീയ്ക്കൽ/അക്ഷരവൃക്ഷം/ഒരു മഴക്കാലഓ൪മ്മ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഒരു മഴക്കാലഓർമ്മ

പ്രകൃതിയാം മനോഹര കാഴ്ചകൾ,
അതിലൊന്നാണ് കുളിരേകും മഴ.
മനസ്സിൽ മഷിയായിതീരും കുളിരാണ്,
മഴയുടെ മനോഹരമാകുന്ന ഓർമ്മ.
ബാല്യകാലത്തിലെ മഴ ഓർമ്മകൾ,
അതിമനോഹരമാണാ കുളിരോർമ്മകൾ.
കാലവർഷത്തിന്റെ ഇടിമുഴക്കം,
മണ്ണിൽ തുള്ളിക്കൊരുകുടം പേമാരി.
മഴയും നന‍‍ഞ്ഞു രസിച്ചു കുളിക്കുന്നു;
മാമരച്ചില്ലകൾ കാറ്റിലാടി ഉലയുന്നു.
മഴമേഘങ്ങൾ , താഴ്വാരങ്ങൾ
പ്രേമത്തിൽ മുഴുകുന്ന ദിവസ്സം.
മഴ അവരുടെ ദൂതർ .
കാർമേഘങ്ങൾക്കിടയിൽ മനോഹരമായ,
മഴവില്ല് നമ്മെ കുളിരണിയിപ്പിക്കുന്നു.
പ്രകൃതിയുടെ മഴയാകുന്ന കണ്ണുനീർ ,
നമ്മെ പുളകം കൊള്ളിക്കുന്നു.
മഴയാം ഓർമ്മ മനോഹര അനുഭവം.
 

അലീന അനിൽ
9 A ഗവ.എച്ച്.എസ്സ്.എസ്സ്,വലിയഴീയ്ക്കൽ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത