ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2021-22അദ്ധ്യയനവർഷത്തെ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം  ജൂലൈ 18 ആം തീയതി  ഓൺലൈനായി സംഘടിപ്പിച്ചു. ഉൽഘാടന വേളയിൽ ശാസ്ത്ര  അഭിരുചി വളർത്തുന്ന  കൗതുകകരമായ   പരീക്ഷണ  നിരീക്ഷണങ്ങളിലൂടെ കുട്ടികളെ നയിക്കുകയും  സംശയനിവാരണം നടത്തുകയും ചെയ്തു . ശാസ്ത്രത്തിന്റെ പുതിയ ആശയങ്ങൾക്ക്  അംഗീകാരം നൽകുന്ന ഇൻസ്പെയർ അവാർഡിന്  കുട്ടികൾ ചെയ്ത നാല് പ്രോജക്ടുകൾ അപ്‌ലോഡ് ചെയ്തു.

        സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടത്തുകയുണ്ടായി. ജൂൺ 5 പരിസ്ഥിതി ദിനത്തിൽ കുട്ടികൾ വൃക്ഷത്തൈകൾ നടുന്ന വീഡിയോ   ഡോക്യുമെന്റേഷൻ നടത്തി . July 21  ചാന്ദ്രദിനത്തിലും കുട്ടികൾ ചെയ്ത പ്രവർത്തനങ്ങൾ  ഡോക്യുമെന്റേഷൻ നടത്തി. ജൂലൈ 27 ന് എപിജെ അനുസ്മരണ ദിനം നടത്തി. സെപ്റ്റംബർ 16  ഓസോൺ ദിനത്തിൽ  ഓസോൺപാളിയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള റിപ്പോർട്ട് വിവിധ ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു. September - 21 അൽഷിമേഴ്സ് ദിനം, സെപ്റ്റംബർ 29 ഹൃദയദിനം , ഒക്ടോബർ 4 -10  സ്പേസ് വീക്ക് , ഒക്ടോബർ 8 കാഴ്ച ദിനം , ഒക്ടോബർ 15 ആഗോള കൈ കഴുകൽ ദിനം, ഡിസംബർ 12 ഊർജ്ജസംരക്ഷണ ദിനം എന്നിവ  സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആചരിച്ചു.