ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ഒരിടത്തൊരിടത്തൊരു മൃഗശാല ഉണ്ടായിരുന്നു.മൃഗങ്ങളെ കാണാൻ ഇഷ‍്ടം പോലെ ആളുകൾ അവിടെ വരുമായിരുന്നു. മൃഗശാലയിൽ അടുത്തടുത്ത് കൂട്ടിൽ താമസിക്കുന്ന കൂട്ടുകാരായിരുന്നു മിട്ടുപ്പന്നിയും മിന്നു മുയലും.ഇവർ രണ്ടുപേരും നല്ല കൂട്ടുകാരായിരുന്നു.ഇവിടെ വരുന്ന ആളുകൾക്കെല്ലാം മിന്നു മുയലിനോടാണ് കൂടുതൽ ഇഷ്ടം.ഇത് കണ്ട പന്നിക്കുട്ടന് വളരെ വിഷമമായി.അങ്ങനെയിരിക്കെ പന്നിക്കുട്ടൻ തന്റെ വിഷമം മിന്നുമുയലിനോട് പറഞ്ഞു. അപ്പോൾ മിന്നുമുയൽ പറഞ്ഞു.പന്നിക്കുട്ടാ നീ ഇങ്ങനെ ചെളിയിലൊക്കെക്കിടന്നു വൃത്തിയില്ലാതെ നടക്കുന്നതുകൊണ്ടാണ് ആർക്കും നിന്നെ ഇഷ്ടമല്ലാത്തത്.മറ്റുള്ളവർ നമ്മളെ ഇഷ്ടപ്പെടണമെങ്കിൽ എപ്പോഴും നമ്മൾ വൃത്തിയോടെ നടക്കണം.ഒരാളുടെ വൃത്തി അവരുടെ സ്വഭാവത്തെ ആണ് കാണിക്കുന്നത്.അതുകൊണ്ട് കൂട്ടുകാരെ നമ്മൾ എപ്പോഴും വൃത്തിയായിട്ട് നടക്കുക. വൃത്തിയിലൂടെ നമുക്ക് ഒരുപാട് രോഗങ്ങളിൽ നിന്ന് രക്ഷ നേടാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |