ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/രാമുവിന്റെ സങ്കടം

Schoolwiki സംരംഭത്തിൽ നിന്ന്
രാമുവിന്റെ സങ്കടം


ഒരു ഗ്രാമത്തിൽ പാവപ്പെട്ട കുടുംബത്തിൽ നിന്നാണ് കഥ തുടങ്ങുന്നത്. ദാസൻ  ഒരു കഠിനാധ്വാനി ആയിരുന്നു.അദ്ദേഹത്തിന്  ഒരു ഭാര്യ ഉണ്ടായിരുന്നു പേര് രമണി. അവർക്ക് ഒരു മകനുണ്ടായി പേര് രാമദാസ് .അവനെ രാമു എന്നാണ് അവന്റെ അച്ഛനും അമ്മയും വിളിച്ചിരുന്നത്.കടുത്ത ദാരിദ്ര്യത്തിലായിരുന്ന അവർ അവനെ അടുത്തുള്ള സ്കൂളിൽ ചേർത്തു.അവൻറെ ഉടുപ്പ് മുഷിഞ്ഞതും കീറിയതുമായിരുന്നു. അതുകാരണം അവനെ കുട്ടികൾ കൂടെ കൂട്ടാനും മടിച്ചു. സ്കൂൾ വിട്ടു വന്നപ്പോൾ അവന്റെ സങ്കടം അമ്മയോട് പറഞ്ഞു. എനിക്കൊരു പുതിയ കുപ്പായം വാങ്ങിച്ചു തരാമോ ?അമ്മ പറഞ്ഞു.മോനെ ഈ വിളവ് കൊയ്ത്ത് കഴിയുമ്പോൾ  കിട്ടുന്ന ധാന്യങ്ങൾ വിറ്റിട്ട് ഞാൻ നിനക്കൊരു പുതിയ കുപ്പായം വാങ്ങിത്തരാം.അവൻ സമാധാനിച്ചു. ഒരു ദിവസം വൈകിട്ട് നല്ല ശക്തമായ മഴ പെയ്തു .രണ്ടുമൂന്നു ദിവസം നീണ്ടുനിന്നു.  നാലാം നാൾ രാവിലെ മഴ നിന്നു. കർഷകൻ തന്റെ വയൽ സന്ദർശിച്ചു. വയൽ മുഴുവനും വെള്ളത്തിലായിരുന്നു. ഇങ്ങനെ മഴ തുടർന്നാൽ നമുക്ക് ജീവിക്കാൻ പോലും കഴിയില്ല എന്ന് അദ്ദേഹം ഭാര്യയോട് സങ്കടം പറഞ്ഞു.ദാസൻ ഭാര്യയോട് പറയുന്നത് രാമു കേട്ടു അന്നേ ദിവസം രാത്രിയിൽ രാമു അമ്മയോടും അച്ഛനോടു മായി ഞാൻ നേരത്തെ പറഞ്ഞ ആ കുപ്പായം വേണ്ട എന്നു പറഞ്ഞു.എന്താ മോനേ കുപ്പായം വേണ്ടെന്ന് പറഞ്ഞത് അമ്മ ചോദിച്ചു.അമ്മയും അച്ഛനും നേരത്തെ പറയുന്ന കാര്യം ഞാൻ കേട്ടു അത് കൊണ്ട് ഈ പഴകിയ കുപ്പായം മതി എനിക്ക്. അവൻറെ അമ്മ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു. നീയാണ് എൻറെ മകൻ.എൻറെ പൊന്നു മകൻ. 


ഷിധിൻ എസ്
9A ജി എച്ച് എസ് എസ് ആയാപറമ്പ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ