ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/മനുഷ്യരാശിയെ വരിഞ്ഞുമുറുക്കിയ വ്യാളീ

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യരാശിയെ വരിഞ്ഞുമുറുക്കിയ വ്യാളീ
ചൈനയിലെ വിശാലമായ വുഹാൻ നഗരം . പതിവു പോലെ അവിടെ കച്ചവടം പൊടി പൊടിക്കുന്നുണ്ട്. നമ്മളൊന്നും വിചാരിക്കുന്ന പോലെ പലവജ്ഞനങ്ങൾ വിൽക്കുന്ന ഒരു സാധാരണ കടയല്ല ഇത് വനപ്രദേശങ്ങളിൽ നിന്ന് പാമ്പ് പട്ടി ഉടുമ്പ് തുടങ്ങി അനേകം ജീവികളെ കൊണ്ടുവന്ന് കൂട്ടിലടച്ചിട്ട് തത്സമയം ജീവിനോടെ വെട്ടിമുറിക്കി വിൽക്കുന്ന കടയാണിത് . 

ഇവിടെയാണ് കോവിസ് - 19 ഉത്‌ഭവം കൊള്ളുന്നത് .ഡിസംബർഅവസാനത്തോടെ ചൈനയിലെ അഞ്ചാറു കേസുകൾ പരിശോദിച്ചപ്പോൾ അവരെല്ലാം വുഹാൻ മാർക്കറ്റിൽ വന്നവരാണ് . തോണ്ട വേദനയും ശ്വാസതടസവും പനി തുടങ്ങിയ രോഗലക്ഷണങ്ങളുമായാണ് അധികം പേരും ഹോസ്പിറ്റലിൽ എത്തിയത് . ആദ്യമാദ്യം പരിശോദിച്ചപ്പോൾ കാര്യമായതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നെ വിശദമായി പരിശോധനക്ക് വിദേയമാക്കിയപ്പോൾ കോറോണ വൈറസ് കുടുമ്പത്തിൽപെട്ട നോവൽ കൊറണാ വൈറസാണിതെന്ന് കണ്ടെത്തി .

ഇത് കണ്ടെത്തിയ ഡോക്ടർ ലീ ഫെസ്‌ബുക്കിൽ ഇങ്ങനെയൊരു പോസ്റ്റിട്ടു ഇത് മഹാമാരഗമായ ഒരു വൈറസാണ് ഇത് ധാരാളം പേർക്ക് ബാധിക്കാൻ സാധ്യതയുണ്ട്. ഈ പോസ്റ്റ് കണ്ട ചില ഉദ്യോഗസ്തർ ഡോക്ടർ ലീയുടെ അടുത്തു വന്ന് ഇങ്ങനെയുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും പിന്നെ അവർ കൊണ്ടുവന്ന ഒരു റിപ്പോർട്ടിൽ അദ്ദേഹത്തെ കൊണ്ട് ഒപ്പിടീപിക്കുകയും ചെയ്തു. ദിവസങ്ങൾ കടന്നുപോയി കൊറോണ വുഹാൻ നഗരത്തെ കാർന്ന് തിന്നാൻ തുടങ്ങി. ഈ നഗരത്തെ ഇപ്പോൾ ഒരു പ്രേതനഗരമെന്ന് വിഷേശിപ്പിക്കാം അതു പോലെ ആ നഗരം വിജനമായി. എവിടെ നേക്കിയാലും ആളൊഴിഞ്ഞ തെരുവുകളും കടകളും മാത്രം. മരണത്തിനും ജീവിതത്തിനും ഇടയിൽ കിടക്കുന്ന ഒരുപറ്റം ആൾക്കാർ അവരുടെ വീടുകളിൽ മാതം ഒതുങ്ങി കൂടി കഴിയുന്നു. ഇത് കണ്ട ഉദ്യോഗസ്തർ ഡോക്ടർ ലീയുടെ ഫെസ് ബുക്ക് പോസ്റ്റിനെക്കുറിച്ച് ഓർക്കുകയും ഉടൻ തന്നെ അദ്ദേഹത്തിന്റെ അടുക്കൽ വന്ന് ഇങ്ങനെ പറയുകയും ചെയ്തു. നിങ്ങൾ ഞങ്ങളോട് ക്ഷമിക്കണം. നിങ്ങൾ പറഞ്ഞതൊക്കെ സത്യമായി ക്കെണ്ടിരിക്കുന്നു. കൊറോണ വൈറസ് ലോകമൊട്ടാകെ പടർന്നു കൊണ്ടിരിക്കുന്നു എന്നാൽ അവർ വന്നത് വൈകിപ്പോയിരുന്നു . അദ്ദേഹത്തിനും വയറസ് ബാധിച്ചിരുന്നു. ഒരു ഗർഭിണിയായ സ്ത്രീയിൽ നിന്നാണ് അദ്ദേഹത്തിന് ഈ രോഗം ബാധിച്ചത്. ഏതാനും ദിവസങ്ങൾക്ക് ശേഷം ഡോക്ടർ ലീയും മരണമടഞ്ഞു. കൊറോണ എന്നെ വയറസ് ലോകമൊട്ടാകെപടർന്നുകൊണ്ടിരിക്കുമ്പോഴും എവിടെ നിന്നാണ് ഇത് ഉത്ഭവിച്ചതെന്ന് ഇപ്പേഴും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ചൈനക്കാരെ നമുക്കറിയാമല്ലോ സകല മാന ജീവികളെയും അവർ ശാപ്പാടാക്കും. അതുകൊണ്ട് തന്നെ അവർ കഴിച്ച ഏതെങ്കിലും ജീവിയിൽ നിന്ന് പടർന്നതായിരിക്കാം ഇത്. വുഹാൻ സിറ്റിയിലെ വൈറസ് നിർമിക്കുന്ന ലാബിൽ നിന്നും ചോർന്നതാണെന്നും ചിലർ വാദിക്കുന്നു. എന്തൊക്കെയായാലും സത്യാവസ്ത എന്താണെന്ന് ഇപ്പോഴും കണ്ടെത്തിയിട്ടില്ല. ഇതിപ്പോൾ ചൈനയിൽ മാത്രമല്ല ഇറ്റലി , സ്പെയിൻ, അമേരിക്ക . ദുബായ് , ഒമാൻ തുടങ്ങി അറബ് രാജ്യങ്ങളിലും വ്യാപിച്ചിരിക്കുന്നു. എന്തിനു പറയണം നമ്മുടെ കൊച്ചു കേരളത്തിൽ വരേ ഇത് മൈലുകൾ താണ്ടി എത്തി. വേറൊരു സന്തോഷ വാർത്തയുണ്ട്. കൊറോണയെ പ്രതിരോധിക്കുന്നതിൽ നമ്മുടെ കേരളം മുൻപന്തിയിലാണ് എന്നു മാത്രമല്ല അമേരിക്കയെയൊക്കെ അധികം കേസുകളും റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും ആള് അത്ര നിസാരക്കാരനല്ല. അതുകൊണ്ട് തന്നെ നമ്മൾ ജാഗ്ര രൂപ രാവേണ്ടതുണ്ട്. കൊറോണയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നമ്മുടെ സർക്കാർ ലോക് ഡൗൺ എന്ന പദ്ദതിതുടങ്ങിയിട്ടുണ്ട്. നമ്മൾ വീട്ടിലിരുന്ന് ഇടക്ക് കൈകൾ കഴുകിയും വ്യക്തിശുചിത്വം പാലിച്ചും ഇതിനെ പ്രതിരോധിക്കണം അതാണ് ഈ പദ്ദതി . ഈ അവസരത്തിൽ നമുക്ക് വേണ്ടി ഉറക്കമൊഴിച്ച് പ്രയത്നിക്കുന്ന ആരോഗ്യ പ്രവർത്തകരേയും പോലീസുകാരേയും പ്രശംസിക്കാതെ വയ്യ.

കേരളത്തെ പിടിച്ചു കുലിക്കിയ പ്രളയത്തേയും നിപ യേയും നേരിട്ടവരാണ് നമ്മൾ മലയാളികൾ . അതു പോലെ തന്നെ നമ്മൾ കൊറോണയേയും നേരിടും ഒരുമിച്ച് കരുത്തോടെ .

മെഹ്റിൻ ഫാത്തിമ
7 ബി ജി എച്ച് എസ് എസ് ആയാപറമ്പ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം