ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയും മനുഷ്യനും

പ്രകൃതിയുടെ മടിത്തട്ടിൽ ഇരിക്കുന്ന ഈ മനോഹരമായ പ്രപഞ്ചത്തിൽ കുടിയിരിക്കുന്ന പ്രകൃതിയുടെ മക്കളെ !! പ്രകൃതിയെ സ്നേഹാദരങ്ങളോടെ നാം കാണുന്നു. പ്രകൃതിയേയും, മനുഷ്യനെയും ഒരേ ആത്മചൈതന്യത്തിൽ നിലനില്കുന്നവയാണ്. നമ്മുടെ അടിസ്ഥാന ആവശ്യം ആയ വായു,ജലം, പാർപ്പിടം, ആകാശം, എന്നിവക്കെല്ലാം നാം ആശ്രയിക്കുന്നതു പ്രകൃതിയെ ആണ്. പ്രകൃതിയിൽ നിന്നും നേട്ടങ്ങൾ മാത്രമേ നമുക്കുള്ളൂ. എന്നിട്ടും നാം പ്രകൃതിയെ ചുഷണം ചെയുന്നു. ചുഷണം തുടർന്നാൽ പ്രകൃതിയിൽ ഉള്ള ജീവജാലങ്ങൾ ഇല്ലാതാകും. കിളികളുടെ വീടായ മരങ്ങൾ നമ്മൾ വെട്ടുമ്പോൾ അവയുടെ ജീവനു തന്നെ അത് ഭീഷണിയാകുന്നു. പ്രകൃതി നമ്മുടെ അമ്മയാണ്. നമ്മുടെ അമ്മമാരുടെയും കൂടി അമ്മ. മൈക്രോ ജീവികൾ മുതൽ മനുഷ്യൻ വരെയുള്ള അത്യത്ഭുതകരമായ ജീവപ്രപഞ്ചത്തിൻ മുഴുവൻ അമ്മയാണ് പ്രകൃതി. ആ അമ്മയുടെ മടിത്തട്ടിൽ കിടന്ന് കളിക്കുന്ന ശിശുക്കളാണ് മനുഷ്യൻ. മനുഷ്യൻ പ്രകൃതിയുടെ ഒരു ഭാഗം മാത്രമാണ്. പ്രകൃതി എന്ന് പറയുമ്പോൾ അതിൽ മനുഷ്യനും ഉൾപ്പെടും. മനുഷ്യനും പ്രകൃതിയും എന്നുപറയുമ്പോൾ മനുഷ്യൻ ലോകത്തിൽ നിന്ന് വേർപെട്ട് ആണെന്ന് തോന്നും.

                     പ്രകൃതി പ്രകൃതി പ്രകൃതി എന്ന് പറഞ്ഞ് പ്രകൃതിയുടെ പ്രാധാന്യം സ്വയം ബോധ്യപ്പെടുക. മനുഷ്യൻ മനുഷ്യൻ മനുഷ്യൻ എന്ന് പറഞ്ഞു കൊണ്ടിരുന്നാൽ മനുഷ്യനാണ് ഏറ്റവും പ്രാധാന്യം എന്ന തോന്നൽ ഉണ്ടാകും. മനുഷ്യൻ പ്രകൃതിയുടെ ഒരു ഭാഗം മാത്രമാണ്. പ്രകൃതിയിലെ അനേകം കണ്ണികളിൽ ഒന്നുമാത്രം. മണ്ണും മലയും പുഴയും ജലവും എല്ലാം ഈ പ്രകൃതിയുടെ അജൈവ ഘടകങ്ങൾ ആകുന്നു. മനുഷ്യൻ ഇന്നലെ പെയ്ത മഴയിൽ കുരുത്ത തകര മാത്രമാകുന്നു. എനിക്ക് എല്ലാം അറിയാം എന്ന് കരുതുന്ന മനുഷ്യൻ അഹങ്കരിക്കുക യാണ്. ഈ ഭൂമിയിലുള്ളതെല്ലാം തനിക്ക് മാത്രം വേണ്ടിയുള്ളതാണെന്ന് മനുഷ്യൻ കരുതുന്നു
  ശാന്തം പാപം
  തുറക്കു വിൻ വിവേകത്തിന് അകക്കണ്ണ്
ഉൾക്കൊള്ളുവാൻ പ്രകൃതിയുടെ മഹാസത്യം
പ്രകൃതി ഇല്ലെങ്കിൽ മനുഷ്യനില്ല. 
   അപ്പോൾ പിന്നെ പ്രകൃതിയെ ചൂഷണം ചെയ്യേണ്ടതുണ്ടോ? ചൂഷണം അല്ല ചെയ്യേണ്ടത് മറിച്ച് പ്രകൃതിക്ക് പരിക്കേൽക്കാതെ യുള്ള ഉപയോഗമാണ്. പ്രകൃതി എന്ന കാമധേനുവിനെ മറക്കരുത്. ഇതാകുന്നു പാരിസ്ഥിതിക ധർമ്മബോധം. രക്ഷക്കുള്ള ഒരേ ഒരു ധർമ്മശാസ്ത്രം. അറിയുക നിങ്ങൾ പ്രകൃതിയിൽ ജീവിക്കുന്നു. നിങ്ങളിലും പ്രകൃതി മാത്രം. പ്രകൃതിയിൽ ഒറ്റക്കായി ഒന്നുമില്ല. പ്രകൃതി കൂട്ടായ്മയിൽ നിലനിൽക്കുന്ന ഒരു സ്വർഗ്ഗം ആണ്. വേണ്ടത് സ്നേഹം,  കരുണ,  സുസ്ഥിര വികസനത്തിനുള്ള സമീപനം,  കരുതൽ,  സഹകരണം,  മുതലായവയാണ്. നമ്മൾ ഒരു വിടേണ്ട സൂക്തം ലോകാസമസ്താസുഖിനോഭവന്തു. എല്ലാറ്റിനെയും സുഖം സമാധാനം ശാന്തി മനുഷ്യനും മലയും പുഴയും വായുവും എല്ലാം എല്ലാം സുഖമായും സന്തുലിതമായി കഴിയുന്ന അവസ്ഥ.
  " നമുക്ക് പ്രശ്നങ്ങൾ ഉണ്ടാകാം, എന്നാൽ പ്രകൃതിയെ കാൾ വലുതായി നമുക്കൊന്നുമില്ല".
ശ്രീനന്ദ ജെ
5 ബി ജി എച്ച് എസ് എസ് ആയാപറമ്പ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം