ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

2019 ഡിസംബർ അവസാനത്തോടു കൂടി ചൈനയിലെ വുഹാനിൽ പടർന്നു പിടിച്ച നോവൽ കൊറോണ വൈറസ് നാല് മാസത്തിനകം തന്നെ 166 രാജ്യങ്ങളിലേക്ക് വ്യാപിച്ച് കഴിഞ്ഞിരുന്നു. ലോകത്ത് 19,81,239 പേരിലേക്ക് വ്യാപിച്ച രോഗം 1,26,681 പേരുടെ ജീവൻ എടുത്തു. ഇതിൽ നിന്നും തന്നെ ഈ രോഗത്തിൻ്റെ ഭീകരാവസ്ഥ നമുക്ക് ഊഹിക്കാവുന്നതാണ്. കോവിഡ് 19 എന്ന് ലോകാരോഗ്യ സംഘടന പേര് നൽകിയ ഈ വൈറസ് ഏറ്റവും കൂടുതൽ ജീവൻ എടുത്തത് അമേരിക്കയിലാണ്. ഇപ്പോഴും മരണനിരക്ക് ഉയരുകയാണ്.ഇന്ത്യയിലാദ്യം റിപ്പോർട്ട് ചെയ്തത് നമ്മുടെ കൊച്ചു കേരളത്തിൽ ആണ്. ചൈനയിലെ വുഹാനിൽ നിന്നും എത്തിയ മൂന്ന് വിദ്യാർത്ഥികളിലായിരുന്നു രോഗം കണ്ടെത്തിയത്. രോഗത്തെക്കുറിച്ച് ആഗോളതലത്തിൽ സൂചന ലഭിച്ച ഉടൻ തന്നെ കേരള അരോഗ്യ വകുപ്പ് ശക്തമായ മുന്നൊരുക്കം നടത്തിയിരുന്നു. നിപ്പയെ പ്രതിരോധിച്ചു അനുഭവം കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായി മൂന്നുപേരും രോഗം പൂർണ്ണമായി ഭേദമായി ആശുപത്രി വിട്ടു.

അന്താരാഷ്ട്ര തലത്തിലുള്ള രോഗവ്യാപനം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന ജനുവരിയിൽ ആഗോളാരോഗ്യ അടിയന്തരാവസ്ഥയും അതിജാഗ്രതയും പ്രഖ്യാപിച്ചിരുന്നു.അതോടൊപ്പം വളരെ ഗുരുതരമായ ചില രോഗബാധകൾ അപ്രതീക്ഷിതമായി ഒരു രാജ്യത്ത് പടർന്ന് പിടിക്കുകയും അത് ആ രാജ്യത്തിൻ്റെ അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിക്കുകയും ചെയ്യുന്ന അവസരത്തിലാണ് ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. രോഗബാധയെ ചെറുക്കുന്നതിനായി അന്താരാഷ്ട്ര തലത്തിൽ ഒത്തൊരുമിച്ച് നടപടികൾ ആവശ്യമായി വരുമ്പോഴാണ് ഇങ്ങനെ ചെയ്യാറുള്ളത്. പുതുതായി കണ്ടെത്തിയ സാർസ്കോവ് - 2 എന്ന വൈറസാണ് കാരണം. സാധാരണ ജലദോഷപനി മുതൽ സാർസ് (സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം), മേർസ് (മിഡിൽ ഈസ്റ്റ് റെസ്പിറ്റേറി സിൻഡ്രോം), ന്യൂമോണിയ എന്നിവ വരെ ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകൾ ആണ് കൊറോണ വൈറസുകൾ. സാർസ് വൈറസ് ഉപരിശ്വാസ നാളത്തെയല്ല ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നത് എന്നാൽ H1N1 ഉപരിശ്വാസനാളത്തെ ബാധിക്കുന്നു. സാർസ്കോവ് - 2 (covid 19). ഉപരിശ്വാസനാളത്തേയും ശ്വാസകോശത്തേയും ബാധിക്കും. അതുകൊണ്ട് ഇതിൻ്റെ വ്യാപനം വളരെ വേഗമാണ്. ഇത് RNA വൈറസുകൾ ആണ്. 1960 കളിലാണ് കൊറോണ വൈറസ് നെ തിരിച്ചറിഞ്ഞത്. മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ ഇവയെ കിരീടത്തിൻ്റെ അകൃതിയിലാണ് കാണപ്പെടുന്നത്.ഗോളാകൃതിയിൽ കൂർത്ത അഗ്രങ്ങളുള്ള ഇവയുടെ രൂപഘടന മൂലമാണ് ഈ പേര് വന്നത്.പക്ഷികളിലും മൃഗങ്ങളിലും ഇവ രോഗം ഉണ്ടാക്കാറുണ്ട്. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരാറും ഉണ്ട്. അതിനാൽ ഇവയെ സൂണോട്ടിക് വൈറസ് എന്നറിയപ്പെടുന്നു.2002-03 കാലത്ത് ചൈനയിൽ പടർന്നു പിടിച്ച് 776 പേരുടെ ജീവനെടുത്ത സാർസ്, 2012 ൽ സൗദിയിൽ 858 പേരുടെ ജീവനെടുത്ത മെർസ് എന്നീ പകർച്ചവ്യാധികൾ കൊറോണ വൈറസ് മൂലം ഉണ്ടായത്.കോവിഡ്- 19 ആദ്യമായാണ് മനുഷ്യരിൽ കാണുന്നത്.കോവിഡ് 19 ൻ്റെ ഉത്ഭവസ്ഥാനം ഗവേഷകർക്ക് ഇതുവരേയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വവ്വാലിൽ കണ്ടെത്തിയ കൊറോണ വൈറസിനോടു സാമ്യം ഉള്ളതരം വൈറസാണിത്. വൈറസ് ഡാറ്റ പങ്കു വയ്ക്കുന്ന അന്താരാഷ്ട്ര പ്ലാറ്റ്ഫോമായ ഗ്ലോബൽ ഇൻഷിയേറ്റീവ് ഓൾ ഇൻഫ്ലുവൻ സ് ഡാറ്റ അഭിപ്രായപ്പെടുന്നത്. Covid 19 വൈറസിൻ്റെ ജനിതക ഘടനയ്ക്ക് 80 % സാർസ് വൈറസിനോട് സാമ്യം ഉണ്ടെന്നാണ്. വൈറസ് ഒരു ശരീരത്തിൽ പ്രവേശിച്ച് ആതിഥേയ ശരീരത്തിലെ ജീവനുള്ള കോശങ്ങളെ ഹൈജാക്ക് ചെയ്ത് അതിൻ്റെ സ്വാഭാവിക ഉത്പാദന സംവിധാനത്തെ ഉപയോഗിച്ച് തൻ്റെ പ്രവർത്തനത്തിന് ആവശ്യമായ സകലതും ചൂഷണം ചെയ്ത് സ്വയം കോശവിഭജനം നടത്തി ഇരട്ടിച്ച് പെട്ടെന്നു പെരുകി വരികയാണ് വൈറസ് ചെയ്യുന്നത്.ഈ ഇരട്ടിക്കൽ പ്രക്രിയക്കിടെ സംഭവിക്കുന്ന വളരെ ചെറിയ തകരാറുകളോ വ്യതിയാനങ്ങളോ ആണ് വൈറസിൻ്റെ ജനിതക മാറ്റത്തിന് ഇടയാകുന്നത്. ഇങ്ങനെ രൂപമെടുത്ത പുതിയ ജനിതക ഘടനയുള്ള വൈറസ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് വ്യാപിക്കുകമ്പോഴാണ് നോവൽ കൊറോണ വൈറസ് എന്ന് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇതിന് ചികിത്സ ഇല്ലാത്ത സാഹചര്യം ഉണ്ടാകുന്നു.

പ്രതിരോധമാണ് പ്രതിവിധി.കോവിഡ് 19 എന്ന മഹാമാരിയെ നമുക്ക് ഒന്നിച്ച് പ്രതിരോധിക്കാം.ഇതിനായി ആരോഗ്യ വകുപ്പ് നമുക്കായി നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കാം. അനാവശ്യ യാത്രകളും ഷോപ്പിംഗും നിർത്തി കൈകൾ സോപ്പുഗയോഗിച്ച് ഇടയ്ക്കിടെ കഴുകി ,മാസ്ക് ഉപയോഗിച്ച് സാനിറ്റൈസറുകൾ ഉപയോഗിച്ച് സാമൂഹിക അകലം പാലിച്ച് നമുക്ക് ഒന്നിച്ച് നിന്ന് ഈ മഹാമാരിയെ തോൽപ്പിക്കാം. നോക്കൂ.....

               "ഈ സമയവും കടന്നു പോകും "

നീനു ബിനു
9 ബി ജി എച്ച് എസ് എസ് ആയാപറമ്പ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - unnikrishnan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം