ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/കാക്കയും അരയന്നങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
കാക്കയും അരയന്നങ്ങളും

ഒരിടത്ത് ഒരു കാട്ടിൽ ഒരു കാക്ക താമസിച്ചിരുന്നു.ഒരു ദിവസം കാക്ക ഒരു കാഴ്ച കണ്ടു. കുറെ അരയന്നങ്ങൾ തടാകത്തിൽ കുളിക്കുന്നു. അയ്യടാ !ഇവരെപ്പോലെ കുളിച്ചാൽ എനിക്കും നല്ല വെളുത്ത നിറം കിട്ടുമായിരിക്കും.കാക്ക വേഗം തന്നെതടാകത്തിൽ ഇറങ്ങി കുളിക്കാൻ തുടങ്ങി.പക്ഷേ കാക്ക വെള്ളനിറം കിട്ടിയില്ല.ഇനിയും കുളിച്ചു നോക്കാം.കാക്ക പിന്നെയും പലവട്ടം  കുളിച്ചുനോക്കി. പക്ഷേ വെള്ള നിറം കിട്ടിയില്ല. ഛേ ഞാനെത്ര കുളിച്ചാലും അരയന്നങ്ങളുടെ വെള്ളനിറം കിട്ടില്ല. കാര്യം മനസ്സിലായ കാക്ക വേഗം അവിടെനിന്നും പറന്നുപോയി.


പ്രതീക്ഷ ബി
3 ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്.
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ