ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം


മനുഷ്യജീവിതം അടിസ്ഥാനആയിരിക്കുന്ന ത് പരിസ്ഥിതി യിൽ ആണ്. പരിസ്ഥിതിയിൽ വരുന്ന മാറ്റങ്ങൾ സ്വാധീനിക്കുന്നത് മനുഷ്യജീവിതത്തെയാണ് . മനുഷ്യന്റെ ജീവിത വളർച്ചയ്ക്ക് അനുസരിച്ചു ഉണ്ടാകുന്ന മാറ്റങ്ങൾ പ്രകൃതിയേയും ബാധിക്കുന്നു. ജീവിതസൗകര്യങ്ങൾ ഉയർന്നപ്പോൾ പലതരം ദുരന്തങ്ങളും, രോഗങ്ങളും ഉയർന്നു. അതിന് ഉദാഹരണമാണ് corona എന്ന മഹാ ദുരന്തം. ഇതിന് എതിരെ പോരാടാൻ വ്യക്തിശുചിത്വവും, പരിസരശുചിത്വവും നാം പാലിച്ചു. മനുഷ്യർ വീടുകളിൽ ഒതുങ്ങി കഴിഞ്ഞപ്പോൾ അന്തരീക്ഷ മലിനീകരണം കുറഞ്ഞു. ഇതിനു മുൻപ് നമ്മൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ മാലിന്യങ്ങളും, പരിസ്ഥിതി മലിനീകരണങ്ങളും നാളെ രോഗമായും പരിസ്ഥിതി ദുരന്തമായും നമ്മെ തിരിച്ചടിക്കുമെന്ന് നാം തിരിച്ചറിഞ്ഞില്ല. അന്ന് ഓർത്തി രുന്നെങ്കിൽ ഇന്ന് ഇതുപോലെയുള്ള പല ദുരന്തങ്ങളും നമ്മെ ബാധിക്കില്ലായിരുന്നു. മഹാ പ്രളയമായും, മഹാ ദുരന്തമായും നമ്മുടെ ജീവിതത്തിൽ വന്നു കൂടിയ അനുഭവങ്ങൾ ഉൾക്കൊണ്ട്‌ നമ്മുടെ ജീവിത രീതിയിലും മാറ്റം വരുത്തേണ്ടത് അനുവാര്യമാണ്. പരിസ്ഥിതി സംരക്ഷണ ത്തിനും, പരിസര ശുചിത്വത്തിനും, വ്യക്തി ശുചിത്വത്തിനും നാം പ്രാധാന്യം കൊടുക്കണം.
ലോകനന്മയ്ക്കായി നമുക്ക് ഒരുമിച്ചു ശ്രമിക്കാം. ഒന്നായി നിന്നാൽ നേടാൻ സാധിക്കാത്തതായി ഒന്നുമില്ല.

അപർണ്ണ പ്രമോദ്
9 D ജി.ജി.എച്ച്.എസ്.എസ് ഹരിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം