ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./അക്ഷരവൃക്ഷം/തിരിനാളം

Schoolwiki സംരംഭത്തിൽ നിന്ന്
തിരിനാളം


പുസ്‌തകതാളുകളിലോളിക്കുമാ
മയിൽപീലി പോലെയാം
ചില ബന്ധങ്ങൾ
ഒരു സൂര്യപ്രകാശത്തിൻ പ്രഭയിലും
മങ്ങലേൾക്കാതെ
കാത്തുസൂക്ഷിക്കും തൻ ജീവനോളം
സ്വന്തമാക്കാൻ കഴിയില്ലന്ന വിശ്വാസവും
നഷ്ടപെടുത്താൻ കഴിയാത്ത
ആത്മബന്ധവുമുള്ള
എന്തോ എൻ മനസ്സിന്
അറകളിൽ കിടന്ന് വിങ്ങുന്നുവോ
സൂര്യനെപോലെയാം
മെഴുകുതിരിപോലെയാം
ചില ദൈവസൃഷ്ടികൾ
സ്വയം ഉഴുകി തീരാൻ
വിധിക്കപെട്ടവർ
സ്വന്തം പ്രകാശം കൊണ്ട്
മറ്റുള്ളവരുടെ ജീവിതപാതയിൽ
വെളിച്ചമേകാൻ
ദൈവം കനിഞ്ഞ മനുഷ്യജന്മങ്ങൾ !

ആയിഷ.എൻ
9c ജി.ജി.എച്ച്.എസ്.എസ് ഹരിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത