ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./അക്ഷരവൃക്ഷം/കാട്ടിലെ ഉത്സവം

Schoolwiki സംരംഭത്തിൽ നിന്ന്
കാട്ടിലെ ഉത്സവം


ചിന്ദൂര കാട്ടിലെ മൃഗങ്ങൾ വളരെ സന്തോഷത്തിലാണ് . മനുഷ്യൻ നടന്നുണ്ടായ കാട്ടുപാതകൾ മരങ്ങൾ ഇലകൾചൊരിഞ്ഞും പുൽനാമ്പുകൾ പടർന്നും മൂടിയിരിക്കുന്നു. മാലിന്യങ്ങൾ ഒന്നും കലരാത്ത തടാകത്തിന്റെ അടിവാരത്തിൽ മീൻകുഞ്ഞുങ്ങളും വെള്ളാരം കല്ലുകളും ആകാശത്തെ നോക്കി കഥ പറയുന്നു.ഇത്തരം മാറ്റങ്ങൾ കാടിന്റെ സൗന്ദര്യം കൂട്ടുന്നു അതെല്ലാം കാട്ടിലെ പക്ഷിമൃഗാദികളുടെ ശ്രദ്ധയിൽ പെട്ടു . അവർ പരസ്പരം ഇതിനെ പറ്റി പറഞ്ഞു. എല്ലാവരും ഒരു തീരുമാനത്തിൽ എത്തി .
കിങ്ങിണി വേഴാമ്പൽ നാടുവരെ പോയിവരട്ടെ മനുഷ്യരെ കാട്ടിലേക്ക് കാണാത്ത വിവരം ഒക്കെ അറിയുകയും ചെയ്യാം നാട്ടിലെ വിശേഷങ്ങളും അറിയാം. അങ്ങനെ വേഴാമ്പൽ നാട്ടിലേക്ക് യാത്രയായി.
കുറച്ച് ദിവസങ്ങൾക്ക് ശേഷം വേഴാമ്പൽ കാട്ടിലേക്ക് തിരിച്ചെത്തി. നാട്ടിലെ വിവരങ്ങൾ ചെറിയ വിഷമത്തോടെയും സന്തോഷത്തൊടെയും എല്ലാവരോടും പറഞ്ഞു. ലോകമെമ്പാടും ഒരു മഹാമാരി പടർന്നുപിടിച്ചിരിക്കുകയാണ് . മനുഷ്യരെല്ലാം വീട്ടിനുള്ളിൽ തന്നെയാണ്. പുറത്ത് ഇറങ്ങുന്ന വരെ പോലീസുകാർ പിടിക്കുന്നുമുണ്ട്. പിന്നെ മറ്റേതോ ഒരു പക്ഷിയെ നിരീക്ഷണത്തിനായ് അവർ ആകാശത്തേക്ക് ഉയർത്തുന്നുണ്ടായിരുന്നു.ഡ്രോൺ എന്നായിരുന്നു ആ പക്ഷിയുടെ പേര്. നാട്ടിലെ ജലാശയങ്ങൾ മനുഷ്യന്റെ ഇടപെടൽ ഇല്ലാത്തതുകൊണ്ട് സുന്ദരിയായി ശുദ്ധമായി ഒഴുകുന്നു. എല്ലാവിവരങ്ങളും കിങ്ങിണി വേഴാമ്പൽ പറഞ്ഞു.
ഇത്രയും കാലം വേട്ടകാരേയും അനാവശ്യമായി കാടു കൈയേറുന്ന മനുഷ്യനേയും ഭയന്നു ജീവിക്കുകയായിരുന്നു അവർ. എന്നാൽ ഇപ്പോൾ അവർക്ക് കാട് സ്വന്തമായി . അവർ ആഘോഷിക്കുകയാണ് ഇപ്പോൾ. എല്ലാവരും ചേർന്ന് ഒരു ഉത്സവം തന്നെയാണ് കാട്ടിൽ. പക്ഷികളുടെ മാധൂര്യമൊഴുകുന്ന പാട്ടും, ഇലകളുടെ സ്നേഹ മർമ്മരവും,ഒക്കെയായ് കാടിന്റെ ഭംഗി കൂട്ടുന്നു. മൃഗങ്ങൾ എല്ലാവരും ആഘോഷത്തിൽ മുഴുകി നടക്കുകയാണ്.
മനുഷ്യൻ ഒഴികെ മറ്റെല്ലാ ചരാചരങ്ങളും ഇപ്പോൾ ആഹ്ലാദത്തിലാണ്...

മീനാക്ഷി.എസ്സ്
8 D ജി.ജി.എച്ച്.എസ്.എസ് ഹരിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം