ജയിച്ചിടാം,ജയിച്ചിടാം
ഒരുമയോടെ നേരിടാം
കെെകൾ തമ്മിൽ കോർത്തിടാതെ
മനസ്സുതമ്മിൽ കോർത്തിടാം
നിപ്പയേയും പ്രളയത്തേയും,
ധീരമായ് എതിർത്തപോൽ
കൊറോണയെന്ന വ്യാധിയേയും
എതിർത്തിടാം തുരത്തിടാം
ശുചിത്വമാണ് കൂട്ടരെ
ഇന്ന് നമ്മുടായുധം
പേടിവേണ്ട,ഭീതിവേണ്ട,
എതിർത്തിടും തുരത്തിടും നമ്മൾ
കൊറോണയെന്ന വ്യാധിയെ,