ഗവ.എച്ച്എസ്എസ് തൃശ്ശിലേരി/തിരികെ വിദ്യാലയത്തിലേക്ക് 21
ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഏറെ സന്തോഷത്തോടെയും അത്ഭുതത്തോടെയും ആണ് വിദ്യാർത്ഥികൾ തിരികെ വിദ്യാലയത്തിലേക്ക് എത്തിയത്. വിദ്യാർത്ഥികളുടെ കൈകൾ അണുവിമുക്തമാക്കുകയും ഊഷ്മാവ്പരിശോധിക്കുകയും ചെയ്തതിനു ശേഷമാണ് ക്ലാസുകളിലേക്ക് വിട്ടത്. കുഞ്ഞുമക്കൾക്ക് സമ്മാനങ്ങൾ നല്കിയാണ് അധ്യാപകർ അവരെ സ്വീകരിച്ചത്.