രാവില്ല , പാകലില്ല,
ആണില്ല, പെണ്ണില്ല,
കറുപ്പില്ല, വെളുപ്പില്ല,
ജാതിയില്ല , മതമില്ല,
രാജ്യമില്ല, രാഷ്‍ട്രീയമില്ല,
സമ്പന്നനില്ല, ദരിദ്രനില്ല,
മുതലാളിയില്ല, തൊഴിലാളിയില്ല,
രാജാവില്ല, പ്രജയില്ല,
അതിരില്ലാതെ സ്‍നേഹിച്ചുകൊണ്ട്
കൊറോണ പറഞ്ഞു:
"പോസിറ്റീവ് "
ആഘോഷമില്ല, ആരവമില്ല,
പൂജയില്ല , ആരാധനയില്ല,
സമരമില്ല, സത്യാഗ്രഹമില്ല,
കളിയില്ല, പഠനമില്ല,
വണ്ടിയില്ല, യാത്രയില്ല,
പരീക്ഷയില്ല, പരാജയമില്ല,
കൂട്ടുചേരലില്ല, കൂത്താട്ടമില്ല.......
അകലം പാലിച്ച് സ്‍നേഹിച്ചു കൊണ്ട്
കൊറോണയോട് പറഞ്ഞു:
'നെഗറ്റീവ് '