ഗവ.എച്ച്എസ്എസ് കാക്കവയൽ/അക്ഷരവൃക്ഷം/മാറുന്ന പരിസ്ഥിതിയും മാറേണ്ട മനുഷ്യരും

Schoolwiki സംരംഭത്തിൽ നിന്ന്
മാറുന്ന പരിസ്ഥിതിയും മാറേണ്ട മനുഷ്യരും

പാരിസ്ഥിതിക പ്രശ്നങ്ങളിൽപ്പെട്ട് ലോകം ഇന്ന് നട്ടം തിരിയുകയാണ് മനുഷ്യന്റെ ഭൗതികമായ സാഹചര്യങ്ങളിലുള്ള വികസനമാണ് മാനവ പുരോഗതിയെന്ന സമവാക്യമാണ് ഇതിന് കാരണം. തന്റെ അടിസ്ഥാന ആവശ്യങ്ങൾക്കുപരി ആർഭാടങ്ങളിലേക്ക് മനുഷ്യൻ ശ്രദ്ധ തിരിക്കുമ്പോൾ ഉണ്ടാകുന്ന ഉപഭോഗശക്തിയെ തൃപ്തിപ്പെടുത്തുവാൻ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചു. ചൂഷണം ഒരർത്ഥത്തിൽ മോഷണം തന്നെയാണ്. പ്രകൃതിയെ ചൂഷമം ചെയ്യുക എന്ന ആശയം പാശ്ചാത്യമാണ് വൻ തോതിലുള്ള ഉത്പാദനത്തിന് വൻതോതിലുള്ള പ്രകൃതി ചൂഷണം അനിവാര്യമാണ്. ഇതിന്റെ ഫലമായി ഗുരുതര പ്രതിസന്ധികളിലേക്ക് പരിസ്ഥിതി നിപതിച്ചു. നിരുത്തരവാദിത്വപരമായി ചൂഷണം ചെയ്യാനുള്ള ഒന്നല്ല ഭൂമി. മറിച്ച് ഉത്തരവാദിത്തത്തോടും ആദരവോടും കൂടി നോക്കി കാണുകയും ആരാധന മനോഭാവത്തോടെ ആസ്വതിക്കുകയും ചെയ്യേണ്ട ഒന്നാണ് ഈ ഭൂമിയും സൃഷ്ടപ്രപഞ്ചവും.സൃഷ്ട പ്രപഞ്ചം ദൈവത്തിന്റെ കരവേലയെ പ്രകീർത്തിക്കുന്നു എന്ന് വിശുദ്ധ ബൈബിൾ പഠിപ്പിക്കുന്നു. മുല്ല വള്ളിയേയും മാൻ കിടാവിനേയും സ്നേഹിക്കുകയും അവയോട് പാരസ്പര്യത്തിൽ ഇടപെടുകയും ചെയ്യുന്ന ആർഷാ ഭാരതത്തിന്റെ ഒരു മനസ്സ് ഇന്ന് അന്യമായിക്കൊണ്ടിരിക്കുകയാണ് സ്വകാര്യ ലാഭത്തിനു വേണ്ടി ചതുപ്പു നിലങ്ങൾ മണ്ണിട്ട് പൊക്കുകയും അത് പൊക്കുവാൻ വേണ്ട് കുന്നുകൾ ഇല്ലാതാക്കുകയും ചെയ്യുമ്പോൾ ഭൂമിയുടെ ജലനിധിയിലാണ് നാം കൈവെക്കുന്നതെന്നും മറന്നു പോകുന്നു എന്തും ഏതും എപ്പോഴും വില്പന ചരക്കാക്കുന്ന ഒരു ഉപഭോഗ സംസ്ക്കാരത്തിലും കമ്പോള വ്യവസ്ഥയിലും പ്രകൃതിയുടെ നിലനിൽപ്പ് അപകടത്തിലാണ് എന്ന സംശയം വേണ്ട. അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഒയരുന്നതും ഉത്തരധ്രുവത്തിൽ മഞ്ഞുരുകുകയും സമുദ്രനിരപ്പ് ഉയരുന്നതും നമുഷ്യൻ ഇനി കണ്ടില്ലെന്ന് നടിക്കാനാകുമോ? ഭൂമിക്ക് സംരക്ഷണ കവജം തീർക്കുന്ന ഓസോൺ പാളിക്കുണ്ടാകുന്ന വിള്ളൽ സൃഷ്ടിക്കുന്ന അപകടം ഇനിയും നാം ഗൗരവമായി കാണുന്നില്ല അന്തരീക്ഷ ഊഷ്മാവ് കൂടുകയും സമുദ്രജല നിരപ്പ് ഉയരുകയും ചെയ്താൽ നമ്മുടെ സ്വപ്ന മെട്രോ നഗരമായ കൊച്ചിയുടെ ഭവിയെക്കുറച്ചൊക്കെ ആശങ്കപ്പടേണ്ടി വരില്ലേ ? മഷി പേനയ്ക്കും ബോൾ പേനയ്ക്കും ശേഷം ഇപ്പൊഴൊക്കെ നാം ഉപയോഗിക്കുന്നത് ഉപയോഗം കഴിഞ്ഞ് എറിഞ്ഞ് കളയുന്ന തരത്തിലുള്ള പേനകളാണ്.സൗകര്യത്തെ പ്രതി നാം സ്വീകരിക്കുന്ന പല തീരുമാനങ്ങളും നിലപാടുകളും നാം അവലംബിക്കുന്ന പ്രവർത്തന ശൈലിയും അറിഞ്ഞും അറിയാതെയും പ്രകൃതിയെ ഭാരപ്പെടുത്തുകയാണ് ചെയ്യുന്നത്. പ്രകൃതി സംരക്ഷമം കേവലം ഒരു സാമൂഹിക സാമ്പത്തിക മാനമുള്ള വിഷയം മാത്രമല്ല. അതിലുപരി അതൊരു ധാർമിക വിഷയം കൂടിയാണ്. പ്രകൃതി സംരക്ഷണം ഒരു ആധ്യാത്മിക വിഷയം കൂടിയാണ് സമഗ്രമായ ഒരു ആധ്യാത്മിക ധർശനത്തിൽ ദൈവം - മനുഷ്യൻ- പ്രകൃതി എന്നവക്കെല്ലാം അർഹമായ പരിഗണന ലഭിച്ചേ മതിയാകൂ. പാരസ്പര്യത്തിന്റെയും പങ്കാളിത്തത്തിന്റെയും സഹവർത്തിത്ത്വത്തോടെ മനുഷ്യൻ പ്രകൃതിയെ നോക്കി കാണണം. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാഥമിക പാഠങ്ങൾ അറിവിനേക്കാൾ ബോധ്യങ്ങളായി വിദ്യാഭ്യാസ പ്രക്രയയിലൂടെ സമൂഹത്തിന് നൽകണം. ഗുണനിലവാരം കൂടിയ പ്ലാസ്റ്റിക് ഉപയോഗിച്ച് അവ ഉത്പാദിപ്പിക്കുകയും പണം കൊടുത്ത് അത് വാങ്ങി പുരുപയോഗിക്കുകയും ചെയ്താൽ എത്രയോ പ്ലാസ്റ്റിക് മാലിന്യം ഇല്ലാതാക്കാം. അതിനുവേണ്ട ടെക്നോളജി ഇനിയും നാം വികസിപ്പിക്കേണ്ടിയിരിക്കുന്നു.

ജസ്ന വി എസ്
6C ഗവ.ഹൈസ്ക്കൂൾ കാക്കവയൽ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം