ഗവ.എച്ച്എസ്എസ് ആറാട്ടുതറ/അക്ഷരവൃക്ഷം/പരിസ്ഥിതി നാശം മനുഷ്യനാശം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി നാശം- മനുഷ്യനാശം

മനുഷ്യനും അവന്റെ ചറ്റുപാടുകളും ചേർന്നതാണല്ലോ പരിസ്ഥിതി.നാം ജീവിക്കുന്ന ഈ ചുറ്റുപാട് ഇന്ന് വളരെയെറെ മലിനമാക്കപ്പെട്ടിരിക്കുന്നു.പ്ലാസ്ററിക്കും അവശിഷ്ടങ്ങളും ചുറ്റുപാടുകളിലേക്ക് വലിച്ചെറിയുന്നതുകൊണ്ടാണ് നമ്മുടെ പരിസരം മലിനമാക്കപ്പെടുന്നത്.ഈ ഹരിതാഭമായ ഭൂമിയെ മനുഷ്യൻ അനുനിമിഷം വികൃതമാക്കികൊണ്ടിരിക്കുകയാണ് .നമ്മുടെ മണ്ണും വായുവും ജലവും ഇന്ന് മലീമസമാണ്.നമ്മുടെ നദികളും ജലാശയങ്ങളും സമുദ്രങ്ങളുമെല്ലാം മലിനമാക്കപ്പെട്ടിരിക്കുന്നു.

ലോക്ഡൗൺ കാലത്ത് നഗരങ്ങളിൽ മലിനീകരണം വളരെ കുറഞ്ഞുവെന്ന് മാധ്യമങ്ങളിൽ വായിക്കാൻ സാധിച്ചു.മനുഷ്യൻ സ്വയം നിയന്ത്രിച്ചാൽ മലിനീകരണം വളരെ കുറയ്ക്കാൻ സാധിക്കുമെന്ന് ഇതിൽ നിന്നും വ്യക്തമാണ്.പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതുവഴി ,എൻഡോസൾഫാൻ പോലുള്ള കീടനാശിനികൾ നിരോധിക്കുകയും പകരം ജെെവകീടനാശിനികൾ ഉപയോഗിക്കുകയും വഴി നമ്മുക്ക് പരിസ്ഥിയെ സംരക്ഷിക്കാൻ സാധിക്കും.കടയിൽ പോകുമ്പോൾ തുണിസഞ്ചികരുതിയാൽ പ്ലാസ്റ്റിക് എന്ന മഹാവിപത്തിനെ ഒഴിവാക്കാൻ സാധിക്കും.

വിദ്യാർത്ഥികളായ നമുക്കും പ്രകൃതിസംരക്ഷണപ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ സാധിക്കും.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതുപോലെ തന്നെ സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുവാൻ നമ്മുക്കു സാധിക്കും. മരങ്ങൾ അനിയന്ത്രിതമായി മുറിക്കുന്നതും പരിസ്ഥിതിക്ക് ദോഷം ചെയ്യും.മരങ്ങൾ വച്ചു പിടിപ്പിക്കാൻ വിദ്യാർത്ഥികളായ നമുക്കും സാധിക്കും.ചൂടുവർദ്ധിക്കുന്നതും ഒാസോൺ പാളിക്ക് വിള്ളലേൽക്കുന്നതും ഇന്ന് ഗുരുതരമായ പാരിസിഥിക പ്രശ്നമാണ്.നമ്മുടെ പ്രിയപ്പെട്ട പരിസ്ഥിതി പ്രവർത്തകയും കവയിത്രിയുമായ സുഗതകുമാരി പറഞ്ഞിട്ടുള്ളത്.

"ഒരു തെെ നടാം നമുക്കമ്മയ്ക്കുവേണ്ടി ഒരു തെെ നടാം നല്ലനാളേയ്ക്കുവേണ്ടി ഒരു തെെ നടാം നൂറുകിളികൾക്കുവേണ്ടി"

ഈ കൊച്ചുകവിതയിൽ പറഞ്ഞിരിക്കുന്നതുപോലെ മരങ്ങൾ നട്ടുവളർത്തി നമ്മുക്കു പ്രകൃതിയെ സംരക്ഷിക്കാം."നമ്മുക്ക് ആവശ്യത്തിനുള്ളതെല്ലാം ഈ ഭൂമിയിലുണ്ട്,എന്നാൽ അത്യാഗ്രഹത്തിനുള്ളത് ഇല്ല”.ഈ ഗാന്ധിവചനത്തിന് എല്ലാകാലത്തും പ്രസക്തിയുണ്ട്.അങ്ങനെ പരിസ്ഥിതിയെ സ്നേഹിച്ചുകൊണ്ട്,സംരക്ഷിച്ചുകൊണ്ട് നമ്മുക്ക് മുന്നോട്ടു പോകാം.

അനുജ പി വി
6ബി ജി എച്ച് എസ് എസ് ആറാട്ടുതറ
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം