ഗവ, യു പി സ്കൂൾ , താവക്കര/അക്ഷരവൃക്ഷം/ *കൊറോണക്കാലത്തെ വിഷുക്കണി*

Schoolwiki സംരംഭത്തിൽ നിന്ന്
*കൊറോണക്കാലത്തെ വിഷുക്കണി*

രാജ്യത്ത് ആകമാനം കോളിളക്കം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഈ കൊറോണക്കാലത്ത് ആർക്കാണ് വിഷു ആഘോഷിക്കാൻ കഴിയുക !എങ്കിലും എന്റെ കൃഷ്ണനെ ചൊടിപ്പിക്കാതിരിക്കാനും എന്റെ നാടിന്റെ ഐശ്വര്യത്തിനു വേണ്ടിയും ഞാൻ ചെറിയൊരു കണി ഒരുക്കി. കയ്യിൽ കാശുണ്ടെങ്കിലും കടയിൽ സാധനങ്ങൾ ഉണ്ടെങ്കിലും ഒന്നും വാങ്ങാൻ കഴിയാത്ത ഈ ദിവസങ്ങളിൽ ഞാൻ ഒരുക്കിയ വിഷു കണി. എന്റെ മമ്മ നട്ടുണ്ടാക്കിയ വാഴപ്പഴവും കോവയ്ക്കയും വാഴകൂമ്പ്,ചേമ്പ്, വെള്ളരി,പച്ചമുളക്, വഴുതനയും അടുത്ത വീട്ടിലെ മരത്തിലെ ചക്ക, മാങ്ങ, കണിക്കൊന്ന,ഇവയൊക്കെയും ചേർത്താണ് ഞാൻ കണി ഒരുക്കിയത്. എപ്പോഴും എന്റെ മമ്മ തോട്ടത്തിൽ  ഒക്കെ ഉത്സാഹത്തോടെ പണി ചെയ്യുമ്പോൾ എല്ലാവരും മമ്മയെ വഴക്ക് പറയുമായിരുന്നു. പക്ഷെ ഈ കൊല്ലത്തെ കണി ഒരുക്കുവാനും അത്യാവശ്യ വിഭവങ്ങൾ കിട്ടിയത് മമ്മയുടെ അധ്വാനം കൊണ്ടാണ്. അടുത്ത വീടുകളിൽ ഒരുനേരത്തെ കറിവെക്കാനും തോരൻ ഉണ്ടാക്കുവാനും അവരുടെ വിഷമം തീർക്കുവാനും കഴിഞ്ഞു. അത് തന്നെ അല്ലെ ഏറ്റവും നല്ല വിഷുക്കണി....ഈ കൊറോണ ക്കാലത്ത് ഞാൻ പഠിച്ച പാഠം എന്തെന്നാൽ കാശ്  ഉണ്ടായിട്ടൊന്നും ഒരു കാര്യവും ഇല്ല. പണ്ടുള്ളവർ പറഞ്ഞതുപോലെ "സമ്പത്തു കാലത്തു കാ പത്തു വെച്ചാൽ ആപത്തു കാലത്തു കാ പത്തു തിന്നാം " അതുകൊണ്ട് ഇനിയുള്ള കാലങ്ങളിൽ നമ്മൾ ദിവസത്തിൽ കുറച്ചു മണിക്കൂറുകൾ കൃഷിക്ക് വേണ്ടിയും പച്ചക്കറികൾ നടുവാനും മരങ്ങൾ വച്ചുപിടിപ്പിക്കുവാനും ശ്രമിക്കുക. അതുവഴി നമുക്ക് നേട്ടങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ.വിഷ രഹിതമായ പച്ചക്കറികളും ശുദ്ധമായ വായുവും നല്ല ആരോഗ്യവും ഉണ്ടെങ്കിൽ ഏത് കൊറോണയെയും നമുക്ക് പ്രതിരോധിക്കാം   എല്ലാവർക്കും ഇതൊരു ഗുണപാഠം ആകട്ടെ 🏻



വൈഷ്‌ണ.സി
7 എ ഗവണ്മെന്റ്. യു. പി. സ്കൂൾ. താവക്കര
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം