ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/അപ്പുവിന്റെ അപ്പുപ്പൻ

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പുവിന്റെ അപ്പുപ്പൻ

ഒരിടത്ത് അപ്പു എന്ന കുട്ടി ഉണ്ടായിരുന്നു അവൻ വലിയ വാശിക്കാരനായിരുന്നു. ഒരുദിവസം രാത്രിയിൽ അവൻ അവന്റെ അപ്പുപ്പന്റെ അടുത്ത് ചെന്നിട്ട് പറഞ്ഞു. അപ്പുപ്പാ അപ്പുപ്പാ എനിക്ക് ഒരു കഥ പറഞ്ഞു താ. അവൻ വാശി പിടിച്ചു. അപ്പുപ്പൻ പറഞ്ഞു നീ വാശി പിടിക്കണ്ട ഞാൻ പറഞ്ഞു തരാം.
ഞാൻ ഇന്ന് പറഞ്ഞു തരാൻ പോകുന്നത് പരിസ്ഥിതി,ശുചിത്വം രോഗ പ്രതിരോധം എന്നിവയെക്കുറിച്ചാണ്. അപ്പോൾ കഥ തുടങ്ങുന്നു.
ഒരിടത്ത് ഒരു കുട്ടി ഉണ്ടായിരുന്നു. അവൻ പറയുന്നതെല്ലാം അവന്റെ മാതാപിതാക്കൾ വാങ്ങി കൊടുക്കുമായിരുന്നു. അവൻ ചോദിക്കുന്നതെല്ലാം പരിസ്ഥിതി മലിനീകരണപെടുത്തുന്നതും രോഗം വരുന്നതുമായ കാര്യങ്ങളാണ്. ആ....... നിർത്ത് നിർത്ത്.

അപ്പു ചോദിച്ചു എന്താ അപ്പുപ്പാ പരിസ്ഥിതിയെ മലിനീകരണപ്പെടുത്തുന്നത് എന്ന്പറയുപ്പോൾ, അപ്പുപ്പൻ പറഞ്ഞു. ഇപ്പോൾ നീ തന്നെയല്ലേ പലഹാരങ്ങൾ കൊണ്ടു വന്ന പ്ളാസ്റ്റിക് കവറുകൾ പുറത്തിട്ടത്. അപ്പുചോദിച്ചു അത് പരിസ്ഥിതിയെ മലിനീകരണപ്പെടുത്തുമോ? അത് പരിസ്ഥിതിയ മലിനീകരണപ്പെടുത്തും. പക്ഷെ അതു മാത്രമല്ല ഇപ്പോൾ തന്നെ നമ്മൾ കാണുന്നില്ലേ നമ്മുടെ പാടങ്ങളെല്ലാം വെട്ടി നികത്തി അവിടെ വലിയ പ്ളാറ്റുകൾ നിർമ്മിക്കുന്നു. അതുവഴി നമ്മുടെ പുഴകളും നദികളും എല്ലാം നശിക്കുന്നു. അതുപോലെ തന്നെ മരങ്ങൾ വെട്ടി നശിപ്പിക്കുന്നത്. നമ്മുടെ പരിസ്ഥിതി എന്നുവച്ചാൽ പച്ചപ്പ് നിറന്നതും മൃഗങ്ങളും പക്ഷികളും ആവസിക്കുന്നകേന്ദ്രം,മഴ, വെയിൽ എന്നിവ കൊണ്ടു നിറഞ്ഞിരിക്കുന്നു. ഈ മരങ്ങൾ വെട്ടി നശിപ്പിക്കുന്നതിലൂടെ നമുക്കിതെല്ലാം നഷ്ടപ്പെടുന്നു. അതുപോലെ തന്നെ നമ്മുടെ പരിസ്

 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ

ഥിതി മരുഭൂമിപോലെയാകുന്നു.
അപ്പു പറഞ്ഞു, എനിക്ക് ഇതൊന്നും കേൾക്കണ്ട എനിക്ക് ബാക്കി കഥ പറഞ്ഞു തന്നാൽ മതി.
അപ്പുപ്പൻചോദിച്ചു ഏതുവരയായി കഥ. ആ.... നീ പറയണ്ട എനിക്ക് ഓർമ്മ വന്നു. ഞാൻ ബാക്കി കഥ തുടങ്ങുന്നു. ഇങ്ങനെത്തെ സാധനങ്ങൾ കഴിച്ച് കഴിച്ച് അവന് വലിയൊരു രോഗം വന്നു. അവന്റെ മാതാപിതാക്കൾ പറഞ്ഞു നമുക്കിവനെ ആശുപത്രിയിൽ കൊണ്ടു പോകാമെന്ന്, അങ്ങനെ അവർ അവനെ ആശുപത്രിയിൽ കൊണ്ടു പോയി, ഡോക്ടറെ കാണിച്ചു. ഡോക്ടർ പറഞ്ഞതെന്താണെന്നോ? ഡോക്ടർ പറഞ്ഞത് ഇങ്ങനെയാണ്, അവന് കുഴപ്പമൊന്നുമില്ല, അവൻ കഴിയ്ക്കുന്ന ഭക്ഷണം ശരിയാവാത്തുകൊണ്ടാണ് ഞാൻ നിങ്ങളടുത്ത് ഒരു കാര്യം ചോദിച്ചു കൊള്ളട്ടെ അവൻ കഴിയ്ക്കുന്ന ഭക്ഷണങ്ങൾ എന്തൊക്കെയാണ്.
അവൻ ഞങ്ങളുടെയടുത്ത് ചോദിക്കുന്നത് ബർഗർ, പിസ്സാ എന്നിവയൊക്കെയാണ് ഞങ്ങൾ അത് വാങ്ങി കൊടുക്കും.
അപ്പു ചോദിച്ചു. ഇതൊക്കെ കഴിച്ചതു കൊണ്ട് എങ്ങനെയാ രോഗം വരുന്നത്. അപ്പൂപ്പൻ പറഞ്ഞു ഇതൊക്കെ അഴുക്കഭഷണമാണ് ഇതിനെ ഇംഗ്ലീഷിൽ 'ജംങ്ക് ഫുട്ട്' എന്ന് പറയും.
അല്ല അല്ല അപ്പുപ്പാ ഇത് നമുക്ക് പഠിയ്ക്കാനുണ്ട് അതിനെ 'ജംഗ്ഗ് ഫുഡ്' എന്നാണ്. ഇംഗ്ലീഷ് അക്ഷരം ഇങ്ങനെയാണ് "JUNK FOOD" ആ........ഞാൻ അപ്പോൾ ബാക്കി കഥപറയട്ടെ ഞാൻ അപ്പോൾ തുടങ്ങുന്നു. ഡോക്ടർ പറഞ്ഞു നമ്മൾ വീട്ടിൽ തന്നെ നട്ടു പിടിപ്പിച്ച നാടൻ ഭക്ഷണങ്ങൾ കഴിച്ചാൽ അവന് രോഗം വരില്ല. പക്ഷെ ഒരു കാര്യം കൂടിയുണ്ട്. അവന് ശുചിത്വം ഇല്ല അതുകൊണ്ട് ഇടയ്ക്കിടയ്ക്ക് ഇങ്ങനെ അസുഖം വരുന്നത്, അവൻ പുറത്ത് കളിയ്ക്കാൻ പോകുമോ? മാതാപിതാക്കൾ പറഞ്ഞു അതെ, ഡോക്ടർ പറഞ്ഞു എന്നിട്ടവൻ കൈകഴുക്കതെയാണെല്ലെ വീട്ടിൽ കയറുന്നത്. അതെ ഡോക്ടർ. ഡോക്ടർ, ഇനി അവനെ കളിയ്ക്കാൻ വിട്ടാൽ തിരിച്ചുവരുമ്പോൾ വെളിയിൽ നിർത്തിതന്നെ സോപ്പുപയോഗിച്ച് കൈ നന്നായി കഴുകിക്കണം. ഭക്ഷണം കഴിയ്ക്കുന്നതിന് മുൻപ് കൈകഴുകുന്നത് നല്ലതാണ്. കൂടാതെ ടോയ്ലെറ്റിൽ പോയിട്ട് ഇറങ്ങുമ്പോൾ കൈകൾ നന്നായി സോപ്പിട്ട് കഴുകണം ഇതുവഴി ഒരു പരിധിവരെ വിരശലൃം കുറയ്ക്കാൻ സഹായിക്കും ഇതെല്ലാം ശ്രദ്ധിയ്ക്കണം. തൽക്കാലം കുറച്ചു മരുന്നെഴുതാം, ഇത്രയും തന്നെ. ഇനി നിങ്ങൾക്ക് അവനെ തിരികെ വീട്ടിൽ കൊണ്ടു പോകാം. മരുന്ന് കൃത്യസമയത്തു തന്നെ കൊടുക്കണേ.
അതിനുശേഷം അവന്റെ മാതാപിതാക്കൾ ഡോക്ടർ പറഞ്ഞതുപോലെ അവനെ ശീലിപ്പിച്ചു. അതിനുശേഷം അവന് അധികം രോഗമൊന്നും വന്നിട്ടില്ല. അപ്പോൾ ഞാൻ കഥനിർത്തുന്നു. അപ്പുപ്പൻ അപ്പുവിനോട് ചോദിച്ചു ഈ കഥയിൻ നിന്നും നിനക്ക് എന്ത് മനസ്സലായി?
അപ്പു പറഞ്ഞു. പരിസ്ഥിതിയെ സംരക്ഷിയ്ക്കുക അതൊന്ന്, രണ്ടാമത്തേത്..... അയ്യോ ഞാൻ മറന്നുപോയി, എനിയ്ക്ക് ഒന്നു പറഞ്ഞു തരാമോ? ഞാൻ പറഞ്ഞുതരാം അടുത്ത് നിന്ന് ഇതെല്ലാം കേട്ടുനിന്ന മുത്തശ്ശി പറഞ്ഞു. രോഗപ്രതിരോധം, മൂന്നാമത്തെ ഞാൻ പറയാമല്ലോ... അപ്പു പറഞ്ഞു ശുചിത്വം വേണം
അപ്പുപ്പൻ ചോദിച്ചു, അപ്പോൾ നമുക്ക് ഇതുകൊണ്ട് എന്തൊക്കെ ഗുണമാണ് അപ്പു........ പറയൂ..........
ഒരു പരിധിവരെ നമുക്ക് രോഗം തടഞ്ഞു നിർത്താം. അതുപോലെ പരിസ്ഥിതിയെയും സംരക്ഷിയ്ക്കാം.
കഥകേട്ടല്ലോ എന്നാൻ ഉറങ്ങിയ്ക്കോ.
ഇതോടെ ഞാൻ എന്റെ കഥ നിർത്തുന്നു.

അന്ന ജനീലിയ
6 C, ഗവ ഗേൾസ് എച്ച് എസ് എസ് നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ