ഗവൺമെൻറ് എൽ .പി .എസ്.മുള്ളറംകോട്/അക്ഷരവൃക്ഷം/ രോഗം വരാതിരിക്കാൻ

Schoolwiki സംരംഭത്തിൽ നിന്ന്
രോഗം വരാതിരിക്കാൻ

രാമുവും രാജുവും സുഹൃത്തക്കൾ ആയിരുന്നു.രാമു ആരോഗ്യ പ്രവർത്തകനും രാജു ഗൾഫുകാരനുമായിരുന്നു. രാമു ഒരു ദിവസം ജംഗ്ഷനിൽ വച്ച് രാജുവും ഭാര്യയും മകനും കൂടി കാറിൽ പോകുന്നത് കണ്ടു.പിറ്റേ ദിവസം രാവിലെ നടക്കാൻ പോയപ്പോൾ രാമു ചോദിച്ചു നിങ്ങൾ ഇന്നലെ എവിടേക്കാണ് പോയത് 'എന്റെ മകന് പനിയായതുകൊണ്ട് ആശുപത്രിയിൽ പോയതായിരുന്നു..അവനു ഡെങ്കിപ്പനിയാണ് . .രാജു പറഞ്ഞു.നിന്റെ മകന് മിക്ക ദിവസവും അസുഖമാണല്ലോ .എന്ത് പറ്റി .രാമു ചോദിച്ചു. എന്തായാലും ഞാൻ നിന്റെ വീട്ടിലേക്കു വരുന്നുണ്ട് രാമു പറഞ്ഞു.അന്നേ ദിവസം രാമു രാജുവിന്റെ വീട്ടിൽ പോയി .അവിടെ കണ്ട കാഴ്ച ഇതായിരുന്നു.വീട്ടിന്റെ പരിസരം മുഴുവനും പ്ലാസ്റ്റിക് കുപ്പികളും മറ്റു വലിച്ചെറിഞ്ഞിരിക്കുന്നു.പ്ലാസ്റിക് കുപ്പികളിലും ചിരട്ടകളിലും വെള്ളം നിറഞ്ഞുകിടക്കുന്നു.വെറുതെയല്ല നിന്റെ മകന് എല്ലാ ദിവസവും പനി വരുന്നത്.ദേ കെട്ടിക്കിടക്കുന്ന വെള്ളത്തിലെല്ലാം കൊതുക് മുട്ടയിട്ടിരിക്കുന്നു.നിങ്ങൾക്ക് ഈ പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക്‌ വേസ്റ്റുകളും ഒരു ചാക്കിൽ കെട്ടി വച്ച് കൂടെ .ഇവിടെ ഹരിതകർമ സേനയൊന്നും വരാറില്ലേ .ഹരിതകർമ്മ സേനയോ ? അതെന്താണ്.രാജു ചോദിച്ചു.ഹരിതകർമ്മ സേനയെന്നു വച്ചാൽ വീടുകളിലെ പ്ലാസ്റ്റിക് വേസ്റ്റുകൾ എടുക്കാൻപഞ്ചായത്ത് നിയോഗിച്ച ആളുകളാണ് .രാമു പറഞ്ഞതനുസരിച്ചു രാജു വീടിനു ചുറ്റുമുള്ള മാലിന്യങ്ങൾ നീക്കി .പ്ലാസ്റ്റിക് വേസ്റ്റുകൾ ചാക്കിൽ കെട്ടി ഹരിതകർമ്മസേനയ്ക്ക് കൈമാറി.വീടും പരിസരവും വൃത്തിയാക്കി .കാടൊക്കെ വെട്ടിത്തെളിച്ചു ചെടികളൊക്കെ നട്ടു.പിന്നീട് രാജുവിന്റെ മകന്റെ അസുഖങ്ങളെല്ലാം മാറി.അവർ രാമുവിനോട് നന്ദി പറഞ്ഞു.പിന്നീടുള്ള കാലം അവർ സന്തോഷമായി ജീവിച്ചു.

സൂര്യകിരൺ എസ്
4 ജി .എൽ. പി .എസ് .മുള്ളറംകോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ