ഗവൺമെൻറ് എൽ .പി .എസ്.മുള്ളറംകോട്/അക്ഷരവൃക്ഷം/ശുചിത്വമാണ് നന്മ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വമാണ് നന്മ

വ്യക്തി ശുചിത്വം ,പരിസര ശുചിത്വം ,പരിസ്ഥി ശുചിത്വം എന്നിവയെ അടിസ്ഥാനമാക്കിയാണ് രോഗപ്രതിരോധം സാധ്യമാകുന്നത്.രോഗമില്ലാത്ത അവസ്ഥയാണ് ആരോഗ്യം. നമ്മൾ ആരോഗ്യമുള്ളവരാകണമെങ്കിൽ ഈ മൂന്ന് ശുചിത്വവും പാലിക്കണം .ആദ്യം വേണ്ടത് വ്യക്തി ശുചിത്വം.വൃത്തിയില്ലാത്തിടത്തു നിന്നാണ് പലതരം രോഗാണുക്കൾ ഉണ്ടാകുന്നത്.ഇത് പല രോഗങ്ങൾക്കും കാരണമാകുന്നു. ഇപ്പോൾ ഈ ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുന്ന കോവിഡ് 19 എന്ന പകർച്ചവ്യാധി മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്ന ഒന്നാണ് .ഈ അദൃശ്യമായ രോഗാണുവിന്റെ മുന്നിൽ ലോകം പകച്ചു നിൽക്കുകയാണ്.പരസ്പരം അകലം പാലിക്കലും വ്യക്തി ശുചിത്വം പാലിക്കലുമാണ് ഇതിനെ ചെറുക്കാനുള്ള മാർഗം വ്യക്തി ശുചിത്വം പാലിക്കുന്നവർ പലപ്പോഴും പരിസര ശുചിത്വം പാലിക്കുന്നില്ല .നമ്മുടെ ചില ആശുപത്രികളിലെ പരിസരം വൃത്തിയില്ലാത്ത കിടക്കുന്നു.നമ്മുടെ ശ്രദ്ധക്കുറവും വൃത്തിയില്ലായ്മയുമാണ് ഇതിന്റ പ്രധാന കാരണം.ആശുപത്രിയിലെത്തുന്ന ചില രോഗികൾ ശുചിത്വം പാലിക്കുന്നില്ല.അലക്ഷ്യമായി ചപ്പു ചവറുകൾ വലിച്ചെറിയുന്നു. ശുചിത്വം പാലിക്കുന്ന ഒരു വ്യക്തിയ്ക്ക് ഒരു പരിധി വരെ രോഗങ്ങളെ തടയാം .കോവിഡ് 19 അതിനു ഒരു ഉദാഹരണമാണ്.നമുക്ക് എല്ലാവർക്കും ഒറ്റക്കെട്ടായി ശുചിത്വം പാലിച്ചു കൊണ്ട് കോവിഡ് 19 നെ ചെറുക്കാം

ദേവപ്രയാഗ് എസ്‌ . ബി
4 ജി എൽ പി എസ് മുള്ളറംകോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം