ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്/2024-27/പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് സ്‌കൂൾ ലെവൽ ക്യാമ്പ്
2024-27 ലിറ്റിൽ കൈറ്റ്സിന്റെ സ്‌കൂൾ ലെവൽ ക്യാമ്പ് 28/10/2025 ചൊവ്വാഴ്ച നടന്നു.പിറ്റിഎ പ്രസിഡന്റ് ശ്രീ രെജികുമാർ അധ്യക്ഷ പദവി അലങ്കരിച്ച ഉദ്ഘാടന ചടങ്ങിൽ പ്രിൻസിപ്പൽ ബിന്ദുറാണി ടീച്ചറും , ഹെഡ്‌മിസ്‌ട്രസ് ഷിസി ടീച്ചറും ചേർന്ന് നിലവിളക്ക് തെളിയിച്ച് ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. എസ് എം സി ചെയർമാൻ ശ്രീ സജികുമാർ , ഹയർ സെക്കന്ററി സീനിയർ അസിസ്റ്റന്റ് വിഫി ടീച്ചർ, ഹൈസ്‌കൂൾ സീനിയർ അസിസ്റ്റന്റ് നന്ദിനി ടീച്ചർ, എസ് ആർ ജി കൺവീനർ സീതാലക്ഷ്മി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി സിന്ധു ടീച്ചർ എന്നിവർ ആശംസ അർപ്പിച്ചു. രാവിലെ 9.30 ന് തുടങ്ങി. ക്യാമ്പ് അവസാനിച്ചത് വൈകുന്നേരം 4.30 നാണ്. ക‌്യാമ്പ് കുട്ടികൾ ആവേശത്തോടെയാണ് സ്വീകരിച്ചത്. പ്രോഗ്രാമിംഗ് ,ആനിമേഷൻ എന്നിവയിൽ തങ്ങളുടെ മികവ് തെളിയിക്കാൻ കുട്ടികൾ തമ്മിൽ ആരോഗ്യപരമായ മത്സരം ഉണ്ടായിരുന്നു.
ഹിരോഷിമാ ദിനാചരണം
ഹിരോഷിമാ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ മൈം സംഘടിപ്പിച്ചു. മൈം അധ്യാപകരും വിദ്യാർത്ഥികളും ആവേശത്തോടെയാണ് സ്വീകരിച്ചത്.ലിറ്റിൽ കൈറ്റ്സ് റാലിയിൽ പങ്കാളികളാകുകയും, യുദ്ധവിരുദ്ധ പ്ലക്കാർഡുകൾ തയ്യാറാക്കുകയും ചെയ്‌തു.
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം
2024-27 ബാച്ച് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്‌കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നല്‌കുകയുണ്ടായി.
ചങ്ങാതിക്കൊരു മരം
ഹരിതകേരള മിഷന്റെ വൃക്ഷവത്ക്കരണ ക്യാമ്പയിൻ ആയ "ചങ്ങാതിക്കൊരു മരം" - സ്കൂൾ അസംബ്ലിയിൽ വച്ച് സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയിൽ സ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.
സാങ്കേതിക പഠനത്തോടൊപ്പം സ്വയംതൊഴിൽ പഠനവും....
സ്കൂളിൽ പെൺകുട്ടികൾക്ക് സ്വയം തൊഴിൽ പഠനത്തിനായി ഒരുക്കിയിരിക്കുന്ന തയ്യൽ മെഷീനുകൾ ചവിട്ടി സാങ്കേതിക പഠനത്തിനൊപ്പം സ്വയം തൊഴിൽ പഠനവും തങ്ങൾക്ക് വഴങ്ങുമെന്ന് ലിറ്റിൽ കൈറ്റ്സ് തെളിയിച്ചു.
യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം രെജിസ്ട്രേഷൻ
സ്‌കൂളിലെ മുഴുവൻ കുട്ടികളേയും യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിൽ പങ്കാളികളാക്കാൻ വേണ്ടിയിട്ട് , സ്കൂൾ ഐടി ക്ലബ്ബായ , ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഹെൽപ് ഡെസ്ക് സംഘടിപ്പിക്കുകയും, നിരവധി കുട്ടികൾ രെജിസ്റ്റർ ചെയ്യുകയും ചെയ്‌തു.
രക്ഷകർത്താക്കൾക്ക് സമഗ്ര പ്ലസ് പരിശീലനം
2024-27 ബാച്ച് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ക്ലാസ് പിറ്റിഎ യിൽ വച്ച് രക്ഷകർത്താക്കളെ സമഗ്ര പോർട്ടൽ പരിചയപ്പെടുത്തി. സമഗ്ര പോർട്ടൽ ലോഗിൻ ചെയ്യാതെ തന്നെ പൊതുജനങ്ങൾക്ക് എന്തൊക്കെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും എന്നത് പ്യക്തമായി തന്നെ ലിറ്റിൽ കൈറ്റ്സ് കുട്ടികളെ ബോധ്യപ്പെടുത്തി.
ചാന്ദ്ര ദിനാചരണം
ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബി നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡോക്യുമെന്ററി പ്രദർശനവും, ലൈവ് ക്വിസ് മത്സരവും സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനവും നല്കി.
ലോക ജനസംഖ്യാദിനാചരണം
ലോക ജനസംഖ്യാദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് മനോഹരമായ ഒരു മൈം അവതരിപ്പിച്ചു. സ്കൂളിലെ മറ്റു കുട്ടികളെ സംബന്ധിച്ചിടത്തോളം അത് വേറിട്ടൊരു അനുഭവം ആയിരുന്നു. കുട്ടികൾ ആവേശത്തോടെയാണ് മൈമിനെ സ്വീകരിച്ചത്. മൈമിലൂടെ പറയാനുദ്ദേശിച്ച ആശയം എന്താണെന്ന് പറഞ്ഞ കുട്ടിയ്ക്ക് ഒരു സമ്മാനവും നൽകി.
സുംബ പരിശീലനം
2023-26 ബാച്ചിലെ ലിറ്റിൽ കൈറ്റ് ആയ അഭിനയ കൃഷ്‌ണ ബാച്ചിലെ മറ്റു ലിറ്റിൽ കൈറ്റ്സുകൾക്ക് സുംബ പരിശീലനം നല്‌കി.സുംബ എക്സർസൈസ് കുട്ടികൾ വളരെ താത്പര്യത്തോടെയാണ് സ്വീകരിച്ചത്.
വായന മാസാചരണം - അക്ഷരവൃക്ഷം
വായന മാസാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്‌കൂൾ ഗാർഡനിൽ അക്ഷരവൃക്ഷം നിർമ്മിച്ചു.
വനമഹോത്സവം- ജൂലൈ 1
ജൂലൈ 1 - വനമഹോത്സവാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ കുട്ടികൾ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഒപ്പം വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെകുറിച്ച് ഡോക്യുമെന്ററി പ്രദർശനവും നടത്തി.
ലഹരി വിരുദ്ധ ദിനാചരണം
ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. ഇരുപതോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.
വായന മാസാചരണം- പുസ്തക പ്രദർശനം
വായന മാസാചരണത്തിന്റെ ഭാഗമായി കേരള സ്‌റ്റേറ്റ് ബുക്ക്മാർക്കിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പുസ്തക പ്രദർശനത്തിൽ ലിറ്റിൽ കൈറ്റ്സ് സജീവ പങ്കാളികളായിരുന്നു.
യോഗ ദിനാചരണം
അന്താരാഷ്‌ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനായ സൗധീഷ് സർ 2023-26 ബാച്ചിലേയും, 2024-27 ബാച്ചിലേയും കുട്ടികൾക്ക് യോഗ പരിശീലനം നല്‌കി.
2025-28 ബാച്ച് കുട്ടികൾക്കായി നടത്തിയ മോഡൽ പരീക്ഷയിലെ പങ്കാളിത്തം
2025-28 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗത്വത്തിനായി അപേക്ഷ നല്കിയ കുട്ടികൾക്കായി 18/06/2025 ബുധനാഴ്ച കമ്പൂട്ടർ ലാബിൽ വച്ച് നടത്തിയ മോഡൽ പരീക്ഷയിൽ സഹായികളായത് 2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സാണ്.
ഒൻപതാം ക്ലാസ്സ് പ്രവർത്തന പുസ്തക പരിശീലനം
2024-27 ബാച്ചിലെ കുട്ടികൾക്കായി ഒൻപതാം ക്ലാസ്സ് പ്രവർത്തന പുസ്തക പരിശീലനം 11/06/2025 ബുധനാഴ്ച അനിമേഷൻ പരിശീലനത്തോടുകൂടി ആരംഭിച്ചു. ഓപ്പൺ ടൂൺസ് സോഫ്‌റ്റ്‌വെയറാണ് അനിമേഷൻ പരിശീലനത്തിൽ കുട്ടികളെ പരിചയപ്പെടുത്തിയത്. കുട്ടികൾ അനിമേഷന് പശ്ചാത്തല സംഗീതം നല്‌കിയത് വളരെ ആവേശത്തോടെയാണ്.
പരിസ്ഥിതി ദിനാചരണം പത്രവാർത്ത ആയപ്പോൾ
പരിസ്ഥിതി ദിനാചരണം
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്കൂളിൽ വൃക്ഷത്തൈകൾ നടുകയുണ്ടായി. തുടർന്ന് സ്‌കൂൾ മൈതാനത്തിലുള്ള മുത്തശ്ശി മാവിനെ വലം വച്ച് മാവിനെ നമസ്ക്കരിച്ചു.
പ്രവേശനോത്സവം- ഡോക്യുമെന്റഷൻ
2025-26 അധ്യയന വർഷത്തിലെ പ്രവേശനോത്സവത്തിന്റെ ഡിജിറ്റൽ ഡോക്യുമെന്റഷൻ ,നടത്തിയത് 2024-27 ബാച്ച് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിലാണ്. കുട്ടികൾ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട റീൽ തയ്യാറാക്കി സ്കൂൾ ഫേസ്‌ബുക്ക് പേജിലേക്ക് അപ്‌ലോഡ് ചെയ്യുകയും ചെയ്‌തു.
സ്‍കൂൾതല ക്യാമ്പ് 2025
2024-25 അധ്യയന വർഷത്തിലെ സ്കൂൾതല ക്യാമ്പ് 28/06/2025 ബുധനാഴ്ച നടക്കുകയുണ്ടായി. നെയ്യാറ്റിൻകര ഗേൾസ് എച്ച് എസ് എസ്സിലെ കൈറ്റ് മിസ്ട്രസ്സ് ആയ ശോഭ ടീച്ചറാണ് ക്യാമ്പിന് നേതൃത്വം നല്കിയത്.രാവിലെ പത്ത് മണിക്ക് തുടങ്ങിയ ക്യാമ്പ് 4 മണിക്കാണ് അവസാനിച്ചത്. ഷോർട്സ് നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കുട്ടികളെ വ്യക്തമായി ബോധ്യപ്പെടുത്തി. മൊബൈൽ ഫോണുകൾ ഉപയോഗിച്ച് കുട്ടികൾ വീഡിയോ ഷൂട്ട് ചെയ്യുകയും, എഡിറ്റ് ചെയ്ത് മനോഹരമായ റീലുകൾ തയ്യാറാക്കുകയും ചെയ്‌തു.ഉച്ചഭക്ഷണമായി കുട്ടികൾക്ക് പെറോട്ടയും ചിക്കനും നല്കി.ഉച്ച കഴിഞ്ഞുള്ള സെക്ഷനിൽ വീഡിയോ എഡിറ്റിംഗ് സോഫ്‌റ്റ്‌വെയർ ആയ കെഡെൻലൈവ് പരിചയപ്പെടുത്തുകയും ,ടൈറ്റിലുകൾ ഉൾപ്പെടുത്തികൊണ്ട് ,എഡിറ്റ് ചെയ്ത് മനോഹരമായ വീഡിയോകൾ തയ്യാറാക്കുകയും ചെയ്‌തു.
ക്ലാസ്സുകൾ
പ്രിലിമിനറി ക്യാമ്പ്, ഹൈടെക് ഉപകരണ സജ്ജീകരണം, ഗ്രാഫിക് ഡിസൈനിംഗ് രണ്ടു ക്ലാസ്സുകൾ, ആനിമേഷൻ നിർമ്മാണം , മലയാളം കമ്പ്യൂട്ടിംഗ്, മീഡിയ ആന്റ് ഡോക്യുമെന്റേഷൻ , ബ്ലോക്ക് പ്രോഗ്രാമിങ് ഉൽപ്പെടെ പതിനാറ് ക്ലാസ്സുകൾ പൂർത്തിയായിട്ടുണ്ട്.
റോബോട്ടിക് ഫെസ്റ്റിലെ പങ്കാളിത്തം
2023-26 ബാച്ച് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നടത്തിയ റോബോട്ടിക് ഫെസ്റ്റിൽ 2024-27 ലിറ്റിൽ കൈറ്റ്സിന്റെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു.
സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്
ലാപ്‌ടോപ്പുകളെ വോട്ടിങ് മെഷീനുകളാക്കി കൊണ്ട് വർഷങ്ങളായി സ്‌കൂളിൽ നടന്നു വരുന്ന സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 2022-2025 ,2023-26 ബാച്ചുകളോടൊപ്പം സജീവമായി തന്നെ 2024-27 ബാച്ചിലെ കുട്ടികളും പങ്കാളികളായി.
സ്‍കൂൾ പ്രവർത്തനങ്ങളിലെ പങ്കാളിത്തം
സ്കൂളിലെ എല്ലാ ദിനാചരണങ്ങളിലും ലിറ്റിൽകൈറ്റ്സിന്റെ സജീവ പങ്കാളിത്തം ഉണ്ടാകാറുണ്ട്. സ്കൂൾ ഡിസിപ്ലിൻ ഡ്യൂട്ടി നിർവ്വഹണത്തിലും ലിറ്റിൽകൈറ്റ്സിന്റെ പങ്കാളിത്തമുണ്ട്.
റുട്ടീൻ ക്ലാസ്സുകൾ
എല്ലാ വ്യാഴാഴ്ചകളിലും വൈകുന്നേരം 3.30 മുതൽ 5 മണി വരെയാണ് ക്ലാസ്സ്. ഹൈടെക് ഉപകരണങ്ങളുടെ പരിപാലനത്തെയും, സജ്ജീകരണത്തേയും കുറിച്ചായിരുന്നു ആദ്യത്തെ ക്ലാസ്സ്. അടുത്ത ക്ലാസ്സിൽ ഇമേജ് എഡിറ്റിംഗ് സോഫ്‌റ്റ്‌വെയറുകളായ ജിമ്പ്, ഇങ്ക്‌സ്‌കേപ്പ് എന്നിവ പരിചയപ്പെടുത്തുകയും , അവ ഉപയോഗിച്ച് ആനിമേഷൻ നിർമ്മാണത്തിനാവശ്യമായ ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്‌തു.
ആദ്യയോഗം
2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ആദ്യയോഗം 09/07/2024 ബുധനാഴ്ച കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. യോഗത്തിൽ വച്ച് ലിറ്റിൽ കൈറ്റ്സ് ക്സാസ്സിനെ കുറിച്ചും, ക്യാമ്പുകളെ കുറിച്ചും 2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളെ പറഞ്ഞ് ബോധ്യപ്പെടുത്തി. തുടന്ന് ലീഡറിനേയും, ഡെപ്യൂട്ടി ലീഡറിനേയും തെരഞ്ഞെടുത്തു. ലീഡറാകാനായി 5 കുട്ടികൾ മുന്നോട്ട് വന്നു. വോട്ട് ഇട്ട് ലീഡറിനെ തെരഞ്ഞെടുക്കാൻ തീരുമാനിക്കുകയും, ഏറ്റവും കൂടുതൽ വോട്ട് നേടിയെടുത്ത 8 ബി ക്ലാസ്സിലെ സിദ്ധാർത്ഥ് വി എസ്സിനെ ലീഡറായി തെരഞ്ഞെടുക്കുകയും ചെയ്‌തു. ഡെപ്യൂട്ടി ലീഡറായി 8 ജി ക്ലാസ്സിലെ ഹർഷ നായർ റ്റി എച്ച് നേയും തെരഞ്ഞെടുത്തു.
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 22/07/2024 തിങ്ക്ലാഴ്ച നടന്നു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ സതീഷ് സാറാണ് ക്സാസ്സിന് നേതൃത്വം നല്കിയത്. രാവിലെ 9.30 ന് സീനിയർ അധ്യാപികയായ ശ്രീമതി നന്ദിനി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഗ്രൂപ്പിങ്, ക്വിസ് മത്സരം, ഗെയിം നിർമ്മാണം, ആനിമേഷൻ തയ്യാറാക്കൽ, റോബോട്ടിക്സ് .......... ഇവയൊക്കെ കുട്ടികൾ ആവേശത്തോടെയാണ് സ്വീകരിച്ചത്. ക്യാമ്പിന്റെ അവസാനത്തെ സെക്ഷനായ പാരന്റ്സ് മീറ്റിംഗിൽ 32 രക്ഷകർത്താക്കൾ പങ്കെടുത്തു. പാരന്റ്സ് മീറ്റിംഗിൽ വെച്ച് ജില്ലാക്യാമ്പിൽ പങ്കെടുത്ത ലിറ്റിൽ കൈറ്റ്സ് തങ്ങളുടെ അനുഭവങ്ങൾ രക്ഷകർത്താക്കളുമായി പങ്ക് വച്ചു.
പ്രിലിമിനറി ക്യാമ്പ്
2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2024 ജൂലൈ 22 ന് ഹൈസ്ക്കൂൾ കമ്പ‌്യൂട്ടർ ലാബിൽ വച്ച് നടത്തുന്നതാണ്. ക്യാമ്പിന് നേതൃത്വം നല്‌കുന്നത് കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ സതീഷ് സാറാണ്. ക്യാമ്പിലെ പുതിയ സെക്ഷനായ ലിറ്റിൽ കൈറ്റ്സിന്റെ പാരന്റ്സ് മീറ്റിംഗിൽ പങ്കെടുക്കുന്നതിലേക്ക് വേണ്ടി രക്ഷകർത്താക്കൾക്കായി ക്ഷണക്കത്ത് തയ്യാറാക്കുകയും ലിറ്റിൽ കൈറ്റ്സ് ഗ്രൂപ്പിലേക്ക് ഷെയർ ചെയ്യുകയും ചെയ്തു.
അഭിരുചി പരീക്ഷയുടെ റിസൾട്ട്
ജൂൺ 24 ന് അഭിരുചി പരീക്ഷയുടെ റിസൾട്ട് വന്നു. അഭിരുചി പരീക്ഷ എഴുതിയ 107 കുട്ടികളിൽ 100 പേർ ക്വാളിഫൈഡ് ആയി. 40 കുട്ടികൾ അടങ്ങുന്ന ഒരു ബാച്ച് അനുവദിച്ച് കിട്ടുകയും ചെയ്‌തു. റിസൾട്ട് പ്രിന്റ് എടുത്ത് സ്‌കൂൾ നോട്ടീസ് ബോർഡിൽ പബ്ലിഷ് ചെയ്‌തു. സെലക്ഷൻ നേടിയ കുട്ടികളെ അക്കാര്യം അറിയിക്കുകയും ചെയ്‌തു. ശേഷം മൈഗ്രേഷൻ ആവശ്യമുള്ള കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കുകയും, മാസ്റ്റർ ട്രെയിനറിന് മെയിൽ ചെയ്യുകയും ചെയ്തു.
അഭിരുചി പരീക്ഷ
2024 ജൂൺ 15 ശനിയാഴ്‌ച 2024-27 ബാച്ചിന്റെ സെലക്ഷൻ ടെസ്റ്റ് നടത്തുകയുണ്ടായി. 113 കുട്ടികൾ അംഗത്വത്തിനുള്ള അപേക്ഷ സമർപ്പിച്ചുവെങ്കിലും 107 കുട്ടികളാണ് അഭിരുചി പരീക്ഷയിൽ പങ്കെടുത്തത്.