ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രൈമറി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മാരായമുട്ടം ഗവ. സ്കൂളിൽ യു. പി വിഭാഗത്തിൽ മികവാർന്ന രീതിയിൽപ്രവർത്തന ങ്ങൾ നടത്തിവരുന്നു. യു. പി. വിഭാഗത്തിൽ 5മുതൽ 7വരെ ക്ലാസ്സുകളിൽ 18 ഡിവിഷനുകളിലായി 574 വിദ്യാർത്ഥികൾ പഠിക്കുന്നു .ഓരോ സ്റ്റാൻഡേർഡിലും ഓരോ ഡിവിഷൻ ഒഴികെ ബാക്കി ഡിവിഷനുകൾ ഇംഗ്ലീഷ് മീഡിയം ക്ലാസുകളാണ്.മലയാളം, ഇംഗ്ലീഷ്, ഹിന്ദി, എന്നീ ഭാഷാ വിഷയങ്ങളിൽ വൈവിധ്യമർന്ന പ്രവർത്തനങ്ങളാണ് സ്കൂൾ നടത്തിവരുന്നത്.'മലയാളത്തിളക്കം 'എന്ന പ്രവർത്തനത്തിലൂടെ ഭാഷയിൽ പിന്നാക്കാവസ്ഥായിൽ ഉണ്ടായിരുന്ന മുഴുവൻ കുട്ടികളെയും മലയാളം എഴുതുന്നതിനും വായിക്കുന്നതിനും പ്രാപ്തരാക്കി. ശില്പശാലകളുടെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് സാഹിത്യ രചനകൾ നടത്തുന്നതിനുള്ള പരിശീലനം നൽകുന്നു.'സുരീലി ഹിന്ദി 'എന്ന പ്രവർത്തനത്തിലൂടെ ഹിന്ദി പഠനം അനായാസ കരമാക്കുന്നു. ഇംഗ്ലീഷ് പഠനം രസകരമാക്കുന്ന പദ്ധതിയാണ് 'ഹലോ ഇംഗ്ലീഷ് '. ഗെയിം, റോൾപ്ലേ, സ്കിറ്റ്, റീഡേഴ്‌സ് തിയേറ്റർ, തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ രസകരമായ ഒരു ക്ലാസ്സ്‌റൂം അന്തരീക്ഷം സൃഷ്ടിച്ച് ഇംഗ്ലീഷ് പഠനം അനായാസവും രസകരവുമാക്കി മാറ്റുന്നു.മുൻ അധ്യയന വർഷങ്ങളിൽ സംഘടിപ്പിച്ച'ഇംഗ്ലീഷ് ഫെസ്റ്റ് ' വൈവിദ്ധ്യമാർന്ന പരിപാടികളിലൂടെ ശ്രദ്ധേയമായിരുന്നു. വിഷയാനുസൃത പുസ്തക ശേഖരമുള്ള ക്ലാസ്സ് ലൈബ്രറികൾ കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കുന്നു.ഒപ്പം 'അമ്മ വായന ' യെയും പ്രോത്സാഹിപ്പിക്കുന്നു.ശാസ്ത്രവിഷയങ്ങൾക്ക് ലാബുകൾ പ്രവർത്തിക്കുന്നു. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ശാസ്ത്രപഠനം രസകരമാക്കുന്ന സയൻസ് ലാബ് കുട്ടിശാസ്ത്രജ്ഞന്മാരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. സോഷ്യൽ സയൻസ് ക്ലബ് ക്വിസ്,ഉപന്യാസ രചന, പോസ്റ്റർ തുടങ്ങിയ മത്സര ങ്ങൾ സംഘടിപ്പിച്ച് കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നു.ഐ. ടി. പരിജ്ഞാനം നൽകുന്നതിനായി നല്ലൊരു ലാബ് പ്രവർത്തിക്കുന്നു. ഗാന്ധി ദർശൻ ക്ലബ്, വിദ്യാരംഗം ക്ലബ്,സയൻസ് ക്ലബ്, മാത്‍സ് ക്ലബ്,സോഷ്യൽ സയൻസ് ക്ലബ്, തുടങ്ങിയ ക്ലബ്ബുകളിൽ കുട്ടികൾ സജീവ പങ്കാളികളാണ്. ഗാന്ധി ദർശൻ ക്ലബ് സോപ്പ്, മെഴുകുതിരി, ചോക്ക്, ലോഷൻ, തുടങ്ങിയവ നിർമ്മിക്കുന്നതിനു കുട്ടികൾക്കു പരിശീലനം നൽകുന്നു. വർക്ക് എക്സ്പീരി യൻസ് ക്ലബ് കുട്ടികൾക്ക് ക്രാഫ്റ്റ് വർക്ക് പരിശീലനം നൽകുകയും കുട്ടികളെ സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് പരിശീലനം നൽകുകയും ചെയ്യുന്നു. സ്പോർട്സ് ക്ലബ് കുട്ടികൾക്ക് കായിക പരിശീലനം നൽകി വരുന്നു. അതോടൊപ്പം കായിക മേളകളിൽ കുട്ടികളെ പങ്കെടുപ്പിച്ച് മികച്ച വിജയംകൈ വരിച്ചു കൊണ്ടിരിക്കുന്നു.മാത്‍സ് ക്ലബ് അഭിമാനർഹമായ നേ ട്ടങ്ങളാണ്കൈ വരിച്ചി ട്ടുള്ളത്. വർഷങ്ങളായി സബ് ജില്ല, ജില്ലാ തല മേളകളിൽ ഓവർഓൾ ചാമ്പ്യൻ ഷിപ് കരസ്ഥമാക്കികൊണ്ട് സ്കൂളിന് അഭിമാന തിലകമണിയിച്ചുകൊണ്ട് മുന്നോട്ടു പോകുന്നു.