ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/ശ‌ുദ്ധവായ‌ു ശ്വസിക്ക‌ുന്ന നഗരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ശ‌ുദ്ധവായ‌ു ശ്വസിക്ക‌ുന്ന നഗരങ്ങൾ

നാം ഇന്ന് ലോക്ക് ഡൗണായി വീട്ടിലിരിക്ക‌കകയാണല്ലോ. ഒര‌ുപക്ഷേ ഇപ്പോൾ ലോക്ക്ഡൗണല്ലാതെ സാധാരണ ഗതി ആയിര‌ുന്ന‌ുവെങ്കിൽ നമ്മ‌ുടെ നഗരങ്ങളിൽ പൊടിപടലങ്ങള‌ും മറ്റ‌ും നിറഞ്ഞ് ഏറ്റവ‌ും ക‌ൂട‌ുതൽ അന്തരീക്ഷ മലിനീകരണം നടക്ക‌ുന്ന സമയമായിരിക്ക‌ും. നാം ഈയിടെ കേട്ട വാർത്തകളിൽ ഒന്നാണ് നഗരത്തിലെ മരങ്ങൾ ഏറ്റവ‌ുമധികം പച്ചപ്പിൽ ആയിരിക്ക‌ുന്ന‌ുവെന്നത്.

ഒര‌ുപക്ഷേ മന‌ുഷ്യന്‌ ഏറ്റവ‌ും അധികം ഉപദ്രവിക്ക‌ുന്ന പ്രക‌ൃതി മന‌ുഷ്യന് നല്‌കിയ തിരിച്ചടിയായ് നമ‌ുക്ക് കൊറോണ വൈറസിനെ കണക്കാക്കാം. ഇന്ന് നമ്മ‌ുടെ നഗരങ്ങളിൽ ജനത്തിരക്ക‌ും വാഹനത്തിരക്ക‌ും ഇല്ലാതായിരിക്ക‌ുന്ന‌ു.അങ്ങനെ നഗരത്തിൽ ശ‌ുദ്ധവായ‌‌ു നിറയ‌ുന്ന‌ു.ഈയിടെ നമ്മ‌ുടെ ശ്രദ്ധയിൽ പെട്ട മറ്റൊര‌ു വാർത്തയാണ് പഞ്ചാബിലെ ജലന്തറിൽ നിന്നാൽ ഹിമാലയൻ മലനിരകൾ കാണ‌ാൻ കഴിയ‌ുന്നത‌ും, തിര‌ുവനന്തപ‌ുരത്ത് നിന്നാൽ പശ്ചിമഘട്ട മലനിരകൾ കാണാൻ കഴിയ‌ുന്നത‌ും. ഇത്തരം കാഴ്‌ചകൾ മന‌ുഷ്യന് ഇത്രയ‌ും നാൾ മറവായിര‌ുന്നത് മന‌ുഷ്യന്റെ പ്രവ‌ൃത്തികൾ കാരണമാണ് എന്നതിൽ സംശയമില്ല. പ്രക‌ൃതിയ‌ും അന്തരീക്ഷവ‌ുമൊക്കെ സ്വസ്ഥമായപ്പോൾ ഇത്തരം കാഴ്‌ച വസന്തങ്ങൾ മന‌ുഷ്യന് വെളിവായി. ഈയൊര‌ു പ്രതിഭാസത്തിൽ നിന്ന‌ും നമ‌ുക്ക് മനസ്സിലാക്കാൻ കഴിയ‌ും മന‌ുഷ്യൻ പ്രക‌ൃതിക്ക‌ുമേൽ എത്രമേൽ ആഘാതമാണ് നര‌ുത്ത‌ുന്നതെന്ന്.

ഇത്തരം സ‌ൂചനകളെ ശ്രദ്ധിച്ചാൽ നമ‌ുക്ക് മനസ്സിലാക്കാൻ കഴിയ‌ും നഗരങ്ങളില‌ും മറ്റ‌ുമ‌ുള്ള പ‌ുഴകള‌ും ക‌ുളങ്ങല‌ുമൊക്കെ മാലിന്യമ‌ുക്തമാക്കിയാൽ അവിടെ പക്ഷികള‌ും മത്സ്യങ്ങള‌ുമൊക്കെയ‌ുള്ള ഒര‌ു വലിയ ആവാസവ്യവസ്ഥ പ‌ുനരാരംഭിക്കാൻ കഴിയ‌ുമെന്ന്. വാഹനങ്ങള‌ും മറ്റ‌ും ക‌ുറഞ്ഞ നിരത്ത‌ുകൾ അന്തരീക്ഷ മലിനീകരണം ക‌ുറയ്‌ക്ക‌ുകയ‌ും അങ്ങനെ എല്ലായിടവ‌ും ശ‌ുദ്ധവ‌ും ശാന്തവ‌ുമാക‌ുകയ‌ും ചെയ്‌ത‌ു. ഈ ശാന്തത ഇനിയ‌ും നിലനിറ‌ുത്തേണ്ടത് അനിവാര്യമാണ്. ഇപ്പോൾ ശ‌ുദ്ധമായ അന്തരീക്ഷത്തിനെ നാം വീണ്ട‌ും മലിനമാക്കര‌ുത്. അനാവശ്യ യാത്രകൾ ഒഴിവാക്കിയ‌ും , അനാവശ്യമായി വാഹനങ്ങൾ ഉപയോഗിക്കാതെയ‌ും പ‌ുഴകള‌ും ക‌ുളങ്ങള‌ും വീണ്ട‌ും മലിനമാകാതെയ‌ും ഒക്കെ ശ്രദ്ധിച്ചാൽ നമ‌ുക്ക് നഷ്‌ടപ്പെട്ട പ്രക‌ൃതിയെ, പ്രക‌ൃതി സൗന്ദര്യത്തിനെ നമ‌ുക്ക് തിരികെ കൊണ്ട‌ുവരാൻ സാധിക്ക‌ും.

കൊറോണ വൈറസ് എന്ന ഈ മഹാമാരിടെ ഒര‌ുമിച്ച് നിന്ന് നമ‌ുക്ക് ത‌ുരത്താം. കൊറോണ എന്ന വാക്കിനർത്ഥം കിരീടം എന്നാണ്. അതിന്റെ ആക‌ൃതി കൊണ്ടാണ് ഈ വിളിപ്പേര് കിട്ടിയത്. കൊറോണയ‌ുടെ ഈ കിരീട അവകാശം പ്രക‌ൃതിയോടൊപ്പം നിന്ന് നമ‌ുക്ക് തിരികെ പിടിക്കാം.....

എബിൻ നെൽസൺ
10F ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം