ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/വൈറസിനെതിരേ
വൈറസിനെതിരേ
എന്റെ ഇന്ത്യയിൽ ഉണ്ടായ അവസ്ഥയിൽ എനിക്കു സഹിക്കാൻ വയ്യാ. ക്രൂരമായി വൈറസേ, നിനക്ക് തിരിച്ചുപോക്കില്ലേ ? പാവപ്പെട്ട ജനങ്ങൾക്ക് നീ അഭയം കൊടുക്കുക വൈറസായ നീ നൂറായിരം ജനങ്ങളെ വധിച്ചില്ലേ... അതിനു നമ്മളാം മനുഷ്യർക്കു എന്തു ചെയ്യാൻ കഴിയും ? നീ ഈ ലോകം വിട്ടുപോകേണം എങ്കിലേ മനുഷ്യർക്കു ജീവിക്കാൻ കഴിയൂ , നീ നൽകിയ വലിയ പരീക്ഷണങ്ങൾ പാവപ്പെട്ട ഡോക്ടർമാരെ നൊമ്പരപ്പിച്ചു. അവർക്ക് നിന്നെ തോൽപിക്കാനുള്ള , മരുന്നുണ്ടാക്കാനുള്ള അവസരം ലഭിച്ചില്ല. ഇനി ചെയ്യാൻ ഒന്നേ ഉള്ളൂ , ശുചിത്വം ശരീരവൃത്തി നേടണം, മാസ്കുകൾ ധരിക്കണം ലോകത്തിനായ് നമുക്ക് ഒരുമിച്ച് പോരാടാം. ആളുകൂടിയ സ്ഥലത്തു പോയാൽ ഒതുങ്ങി കഴിയണം നാം നമ്മെ തന്നെ ചികിൽസിക്കണം, ശുചിത്വം കൊണ്ട് വൈറസ് ഭയത്താൽ വീടുകളിൽ ഒതുങ്ങിക്കൂടുകയാണ് ജനങ്ങൾ. പോലീസുകാർ നമുക്ക് വേണ്ടി വെയിലിൽ ജോലിനോക്കുന്നു നഴ്സുമാർ ആശുപത്രിയിൽ ആരോഗ്യം സംരക്ഷിക്കുന്നു. നാം അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക, ജോലിയില്ലെന്നുപറഞ്ഞ് ദുഃഖിതരാവാതിരിക്കുക, വീടുകളിൽ തന്നെ പലതരം കൃഷികൾ ചെയ്യുക സർക്കാരിന്റെ നിയമങ്ങൾ പാലിക്കുക. ഒരു മണിയരിപോലും കളയാതിരിക്കുക. ഒത്തൊരുമയോടെ പ്രവർത്തിക്കൂ, നിയമങ്ങൾ പാലിക്കൂ വൈറസിനെ നമുക്ക് ഒരുമയോടെ തുരത്താം.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത |