ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/വായനാക്കുറിപ്പ് : വിജയത്തിന്റെ രഹസ്യങ്ങൾ
വായനാക്കുറിപ്പ് : വിജയത്തിന്റെ രഹസ്യങ്ങൾ
പുസ്‌തകം : വിജയത്തിന്റെ രഹസ്യങ്ങൾ രചയിതാവ് : ചാൾസ് ന്യൂട്ടൺ ജീവിത വിജയം നേടുന്നതിന് ആഗോളമായ അനുഭവങ്ങളുടേയും പാഠങ്ങളുടേയും അടിസ്ഥാനത്തിൽ അളവറ്റ പ്രായോഗിക ജ്ഞാനം പ്രദാനം ചെയ്യുന്ന ഗ്രന്ഥമാണ് , ചാൾസ് ന്യൂട്ടന്റെ " വിജയത്തിന്റെ രഹസ്യങ്ങൾ." " പ്രതികൂല സാഹചര്യങ്ങളോട് പൊരുതി നേടുന്ന വിജയമാണ് ഏറെ ആസ്വാദ്യകരം " എന്ന ചൈനീസ് പഴമൊഴിയിലൂടെ ആരംഭിക്കുന്ന ഈ കൃതി ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യം " ജീവിക്കലല്ല , പൊരുതലാണ് " എന്ന മഹനീയമായ വാക്യത്തിലൂടെയാണ് അവസാനിക്കുന്നത്. ആധുനിക തലമുറയെ ഒരുപാട് പ്രചോദിപ്പിക്കുവാൻ സാധിക്കുന്ന " സീക്രെട്ട്സ് ഓഫ് സക്സസ് " എന്ന ഈ ചെറുഗ്രന്ഥം ഉദാത്തമായ സ്വപ്‌നങ്ങൾ കാണുവാനും ഒരിക്കൽ യാഥാർത്ഥ്യമാക്കുവാനും പ്രാപ്‌തമാണ് ഈ പുസ്‌തകം. " സമയം സമ്പത്താണ് " എന്ന മുപ്പതാം അധ്യായമാണ് എന്നെ ഏറെ ആകർഷിച്ചത്. ധാരാളം മഹത് വ്യക്‌തികളുടെ മഹത് വചനങ്ങൾ , ഉദാഹരണങ്ങൾ , സംഭവകഥകൾ തുടങ്ങി ഏതൊരു വ്യക്തിയേയും ലക്ഷ്യപ്രാപ്‌തിയ്‌ക്ക് സഹായിക്കുന്ന ഈ ഗ്രന്ഥം സമകാലിക സമൂഹം വായിച്ചിരിക്കേണ്ടത് അനിവാര്യമാണ്.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം