ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/മഹാവിപത്ത്
മഹാവിപത്ത്
കോരിച്ചൊരിയുന്ന മഴയത്ത് ഞാനു- മ്മറപ്പടി വാതുക്കൽ നിൽക്കവേ എത്ര ദിനങ്ങളായ് എൻ മനം കൂട്ടുകാരെ കാണാനായ് കൊതിച്ചിടുന്നു. ഓർക്കുന്നു ഞാൻ സ്കൂളിലെ കളിചിരി നാദങ്ങൾ ഇനിയെന്നു തിരികെ വന്നിടും ആ സന്തോഷത്തിൻ നാളുകൾ വാർഷിക പരീക്ഷ പൂർത്തിയാക്കാതെ വീട്ടിലടഞ്ഞുപോയ് എൻ ദിനങ്ങൾ ചുറ്റിലും ചിരി മാഞ്ഞ മുഖങ്ങൾ... ഞാനോർത്തെടുക്കവേ പഴയ കലാസ്‌മരണകൾ എങ്ങും തിക്കിതിരക്കി എന്തിനോ വേണ്ടി ഓടിക്കിതയ്‌ക്കുന്നു മനുഷ്യർ ജീവിച്ചു തിമിർക്കുന്ന മനുഷ്യ ജന്മമേ ഇനിയെങ്കിലും ചിന്തിക്കൂ ഈ മഹാവിപത്ത് എന്തുകൊണ്ടെന്ന്.........
|