ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/പ്രകൃതി ദുരന്തം
പ്രകൃതി ദുരന്തം
ഭൂമി മാതാവിന്റെ സ്വാഭാവിക പ്രവർത്തനങ്ങൾക്ക് വിരുദ്ധമായി വരുന്നതെന്തും തന്നെ പ്രകൃതി ദുരന്തങ്ങളായി മാറുന്നു. വൊള്ളപ്പൊക്കം , സുനാമി, ഭൂമി കുലുക്കം , അഗ്നി പർവ്വത സ്‌ഫോടനം തുടങ്ങിയവ പ്രത്യക്ഷത്തിലുള്ള പ്രകൃതി ദുരന്തങ്ങളാണ്. പ്രകൃതിയെ സ്വാർത്ഥമായ ലാഭത്തിനു വേണ്ടി നശിപ്പിക്കുന്ന മനുഷ്യന് ജീവഹാനി, വീട് നഷ്‌ടം , ജോലി നഷ്‌ടം , ദാരിദ്യം, അനാഥത്വം തുടങ്ങിയ കൊടിയ ദുരന്തങ്ങളാണ് ഓരോ പ്രകൃതി ദുരന്തവും നല്‌കുന്നത്. പ്രകൃതി വിഭവങ്ങൾ എല്ലാവർക്കുമുള്ളതാണെന്നുള്ള അവബോധമാണ് അവബോധമാണ് ദുരന്തങ്ങളുടെ പ്രധാന കാരണം. പ്രപഞ്ചത്തിലെ ജീവന്റെ നിലനിൽപ്പിനാവശ്യമായ ഓക്‌സിജൻ പോലും പ്രകൃതിയിൽ നിന്നും നഷ്‌ടപ്പെടുത്തുന്നു എന്നതിനെക്കുറിച്ചുള്ള ആശങ്കാജനകമായ വാർത്തകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. പരിസ്ഥിത് ദിനത്തിൽ മാത്രം കാണിക്കുന്ന പ്രകൃതി സ്‌നേഹത്തിനപ്പുറം ഇതൊരു ജീവിത പ്രശ്‌നമായി നാം കാണണം. പ്രകൃതിയിലെ ഓരോന്നിനേയും നശിപ്പിക്കുന്നതിലൂടെ നാം അറിയേണ്ടുന്ന ഒരു കാര്യമുണ്ട് - നാശം കൂടുന്തോറും പ്രകൃതിയിൽ മനുഷ്യായുസ്സ് കുറയുമെന്ന്. അതുകൊണ്ട് നാം പ്രകൃതിയെ അറിഞ്ഞ് പ്രവർത്തിക്കേണ്ടതുണ്ട്.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം