ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/നന്‌മയ‌ുടെ വെളിച്ചം

Schoolwiki സംരംഭത്തിൽ നിന്ന്
നന്മയ‌ുടെ വെളിച്ചം

ഒരു നിലവിളി കേട്ടാണ് അവൾ തിരി‍‍‍ഞ്ഞു നോക്കിയത്. അവൾ ആ രക്തം കണ്ട് ഞെട്ടി! ഒരു മദ്ധ്യവയസ്കൻ അവശനിലയിൽ കിടന്ന് നിലവിളിക്കുകയാണ്. അവൾ പെട്ടെന്ന് തന്നെ അയാളുടെ വിവരം പറയാനായി വെമ്പലോടെ ഓടി. ഡോക്ടർ വേഗം ഓടി വന്ന്ചികിൽസിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തി. ആരുടെ ഭാഗ്യം കൊണ്ടൊ അദ്ദേഹം വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവരാൻ തുടങ്ങി. അങ്ങനെ ആഴ്ച ഒന്നു കഴിഞ്ഞു. ഡോക്ടർമാരുടെയും നഴ്സുമാരുടെയുെം സമയോചിതമായ പരിശ്രമത്തിലൂടെ പരിപൂർണ്ണ സുഖം പ്രാപിച്ച അദ്ദേഹം തന്റെ ജീവിതചരിത്രം പറയാൻ തുടങ്ങി.

വർഷങ്ങളായി വിദേശത്തായിരുന്ന അദ്ദേഹം തന്റെ സമ്പാദ്യവുമായി നാട്ടിലേക്ക് മടങ്ങി. എന്നാൽ അദ്ദേഹത്തിനെ ഭാഗ്യം തുണച്ചില്ല. താൻ സ‍ഞ്ചരിച്ച വിമാനത്തിൽ കൊറോണ ബാധിച്ച ഒരാൾ ഉണ്ടായിരുന്നു. ഇതറിയാതെ അദ്ദേഹം ബന്ധുക്കളുമായി സമ്പർക്കം പുലർത്തി. പക്ഷേ തന്റെ കൂടെ യാത്ര ചെയ്തവർക്ക് കൊറോണ ഉണ്ടെന്നകാര്യം അറിഞ്ഞ അദ്ദേഹം ഒന്നു ഞെട്ടി! ഇതിനോടകം രോഗലക്ഷണങ്ങൾ അദ്ദേഹത്തിന് കണ്ടുതുടങ്ങിയിരുന്നു. ഉടൻ തന്നേഅദ്ദേഹം ആരോഗ്യപ്രവർത്തകരെ വിളിച്ചു കാര്യങ്ങൾ പറ‍ഞ്ഞു. ഉടൻഅവർ അദ്ദേഹത്തെയും കുടുംബത്തെയും കൊണ്ടുപോയി.

അദ്ദേഹത്തെയും കുടുംബത്തെയും ഐസൊലേഷൻ വാർഡിലാക്കുകയും അവർ സുഖം പ്രാപിക്കുകയും ചെയ്തു. ചികിത്സിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും ഒരായിരം നന്ദി പറ‍ഞ്ഞുകൊണ്ട് കുടുംബത്തോടൊപ്പം സന്തോഷത്തോടെ ഓടി

ആനി ജെ എസ്
7C ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം