ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/ജീവിതം എന്ന അവൾ

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിതം എന്ന അവൾ

പലപ്പോഴ‌ും ഞാനാലോചിക്കാറ‌ുണ്ട് അവളാണ് ലോകം. പക്ഷേ ആര‌ും കാണാതെ പോയ കല്ലാണവൾ . പലര‌ും ആ കല്ലിനെ കണ്ട‌ു. ചിലർ അതിനെ എട‌ുത്തിട്ട് തിരിച്ചിട്ട‌ു. പക്ഷേ ഒരാൾ മാത്രം അതിനെ ക‌ൂടെക‌ൂട്ടി. പക്ഷേ ക‌ൂടെഇരിക്കാന‌ുള്ള ആയ‌ുസ്സ് അതിന് ക‌ുറവായിര‌ുന്ന‌ു.അങ്ങനെ അതിനെ ഉപേക്ഷിച്ച‌ു. ജീവിതത്തിൽ മ‌ുന്നേറണമെന്ന് അതിന് ആഗ്രഹമ‌ുണ്ടായിര‌ുന്ന‌ു. പക്ഷേ കഴിഞ്ഞില്ല. അത് അവിടെ തന്നെ ഒര‌ു പാഴ്‌വസ്‌ത‌ുവായി കിടന്ന‌ു. അവൾ മനസ്സിൽ ക‌ുറിച്ചിട്ട ഓർമ്മകൾക്ക് കയ്പ്പ‌ുനീരേറെയ‌ുള്ളത് അവളിൽ നിന്നാണ്. മരിച്ച സ്വപ്‌നങ്ങൾ ഏറെയ‌ുണ്ട്. ഓർമ്മകൾക്ക് ഇത്രയേറെ കയ്പ്പ‌ുണ്ടെന്ന് അറിഞ്ഞിര‌ുന്ന‌ുവെങ്കിൽ മറവിയെ മധ‌ുരമായ് ക‌ൂടെ സ്വന്തമായ് ക‌ൂട്ടാമായിര‌ുന്ന‌ുവെന്ന് അവൾ പലപ്പോഴ‌ും ചിന്തിച്ചിട്ട‌ുണ്ട്.

ബസ്സിൽ കയറി അന്നവൾ യാത്ര തിരിച്ച‌ു, ആര‌ും ക‌ൂടെയില്ലാത്ത ഇര‌ുട്ടില‌ൂടെ. ഒര‌ു വ‌ൃദ്ധൻ അവൾക്ക് നേരെ ഇരിക്ക‌ുന്ന‌ുണ്ടായിര‌ുന്ന‌ു. അവളെ കണ്ട ഉടൻ വ‌ൃദ്ധൻ ആക്ഷേപത്തോടെ പേര് ചോദിച്ച‌ു. എന്ത് പറയണമെന്നറിയാതെ അവൾ മെല്ലെ കണ്ണ‌ുകളടച്ച‌ു. എവിടേക്കാണ് പോക‌ുന്നത് ? വ‌ൃദ്ധൻ ദയനീയ ഭാവത്തിൽ ചോദിച്ച‌ു. അവൾക്ക് പറയാന‍ുള്ള ഉത്തരമില്ല. ശരി എവിടെ നിന്നാണ് നീ വര‌ുന്നത് ? വ‌ൃദ്ധൻ വീണ്ട‌ും ചോദിച്ച‌ു. ബസ് നിറ‌ുത്തി. അവൾ എഴ‌ുന്നേറ്റ‌ു. എന്നിട്ട് ക്ഷമയോടെ പറഞ്ഞ‌ു , മരണം,,, മരണത്തിലോട്ട്... മരണത്തിൽ നിന്ന‌ും....വ‌ൃദ്ധന് ഏറെ വിഷമമായി. അയാൾ സ്ത‌ംഭിച്ച് നിന്ന‌ു. അവൾ നടക്ക‌ുകയാണ് , എങ്ങോട്ടെന്നില്ലാതെ. അവൾ നടന്ന‌ുനടന്ന് ഒര‌ു മലയ‌ുടെ മ‌ുകളിൽ എത്തി. അവൾ ഉച്ചത്തിൽ അലറി വിളിച്ച് പറഞ്ഞ‌ു , ഞാൻ തോല്‌വിയാണ് , പരാജയം....പെട്ടെന്ന് അവള‌ുടെ തോളിൽ ആരോ കൈ വച്ച‌ു. അവൾ തിരിഞ്ഞ‌ു നോക്കി. ഒര‌ു കൊച്ച‌ുക‌ുട്ടി... അവള‌ുടെ മ‌ുടി ഇഴകൾ പാറി പറന്ന് കിടക്ക‌ുന്ന‌ു. കണ്ണ‌ുകളിൽ പ‌ുത‌ുമയ‌ുടെ ക‌ുളിർമ . തെളിഞ്ഞ മ‌ുഖം.... എന്തിനാ ചേച്ചി ഇവിടെ നിൽക്ക‌ുന്നത്...? എനിക്ക് പോകാൻ ഒരിടമില്ല...അത‌ുകൊണ്ടാണ് ഞാൻ ഇവിടെ ഇരിക്ക‌ുന്നത്... അവൾ പറഞ്ഞ‌ു... ചേച്ചി ഒറ്റയ്‌ക്കാണോ വന്നത് ..ക‌ുട്ടി വീണ്ട‌ും ചോദിച്ച‌ു....അതിനവൾ മറുപടി പറഞ്ഞില്ല........

സ‌ുബിത ബി എസ്
8 E ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ