ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/കൊറോണ രോഗവ‌ും പ്രതിരോധവ‌ും

കൊറോണ രോഗവ‌ും പ്രതിരോധവ‌ും

സിവിയർ അക്യ‌ൂട്ട് റെസ്‌പിറേറ്ററി സിൻഡ്രോം (SARS) വൈറസ‌ുമായി അട‌ുത്ത ബന്ധമ‌ുള്ള ഒര‌ു വൈറസ് മ‌‌ൂലം ഉണ്ടാക‌ുന്ന പകർച്ച വ്യാധിയാണ് , കൊറോണ വൈറസ് 2019. ചൈനയിലെ വ‌ുഹാനിലാണ് രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. ഈ വൈറസ് മ‌ൃഗങ്ങളിൽ നിന്ന‍ും ഉത്ഭവിച്ചതാണെന്ന് കര‌ുതപ്പെട‌ുന്ന‌ു. പിന്നീട് ഈ പകർച്ച വ്യാധി ലോകം മ‌ുഴ‌ുവന‌ും പടർന്ന‌ു. രോഗം ബാധിച്ച വ്യക്‌തികൾ ച‌ുമയ്‌ക്ക‌ുമ്പോഴോ, മ‌ൂക്ക് ചീറ്റ‌ുമ്പോഴോ ഉണ്ടാക‌ുന്ന ചെറിയ ത‌ുള്ളികൾ വഴിയാണ്, ഇത് പ്രാഥമികമായി ആള‌ുകൾക്കിടയിൽ പകര‌ുന്നത്. രോഗാണ‌ു സമ്പർക്കം ഉണ്ടാക‌ുന്ന സമയം മ‌ുതൽ രോഗലക്ഷണം ആരംഭിയ്‌ക്ക‌ുന്ന സമയം സാധാരണയായി 2 മ‌ുതൽ 14 ദിവസം വരെയാണ്. വ്യക്തി ശ‌ുചിത്വം പാലിക്ക‌ുക, രോഗബാധിതരിൽ നിന്ന‌ും അകലം പാലിക്ക‌ുക, ഹസ്‌തദാനം ഒഴിവാക്ക‌ുക, കൈകൾ ഇടയ്‌ക്കിടെ സോപ്പ‌ുപയോഗിച്ച് ഇര‌ുപത് സെക്കന്റോളം കഴ‌ുക‌ുക, ആൾക്ക‌ൂട്ടം ഒഴിവാക്ക‌ുക എന്നീ കാര്യങ്ങളാണ് രോഗപകർച്ച തടയാൻ ശ‌ുപാർശ ചെയ്യപ്പെട‌ുന്നത്. ച‌ുമയ്‌ക്ക‌ുമ്പോൾ മ‌ൂക്ക‌ും വായ‌ും മ‌ൂട‌ുന്നതില‌ൂടെ രോഗവ്യാപനം ഒര‌ു പരിധി വരെ തടയാൻ കഴിയ‌ും. രോഗബാധിതരിൽ പനി, ച‌ുമ, ശ്വാസം മ‌ുട്ടൽ, തൊണ്ടവേദന എന്നീ ലക്ഷണങ്ങൾ ഉണ്ടാവാം. 1 മ‌ുതൽ 14 ദിലസം വരെ ഇൻ‌ക‌ുബേഷൻ കാലമായി കണക്കാക്കപ്പെട‌ുന്ന‌ു.മന‌ുഷ്യരിൽ കൊറോണ വൈറസ് അണ‌ുബാധയ്‌ക്ക് ചികിത്‌സിക്കാൻ ഒര‌ു മര‌ുന്ന‌ും ഇത‌ുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല.

എങ്ങനെ ഈ വൈറസിനെ പ്രതിരോധിക്കാം,

  • വീട്ടിൽ തന്നെ താമസിക്ക‌ക
  • യാത്രകള‌ും പൊത‌‌ുപ്രവർത്തനങ്ങള‌ും ഒഴിവാക്ക‌‌ുക
  • പൊത‌ു പരിപാടികൾ മാറ്റി വയ്‌ക്ക‌ുക
  • സോപ്പ‌ും വെള്ളവ‌ും ഉപയോഗിച്ച് ഇടയ്‌ക്കിടെ കൈ കഴ‌ുക‌ുക
  • കൈകൾ കഴ‌ുകാതെ കണ്ണിലോ മ‌ുക്കിലോ വായിലോ തൊടര‌ുത്
  • നല്ല ശ്വസന ശ‌ുചിത്വം പാലിക്ക‌ുക
  • വീട്ടിൽ നിന്ന‌ും പ‌ുറത്ത് പോക‌ുമ്പോൾ മാസ്‌ക്ക് ധരിക്ക‌ുക
  • പൊത‌ുസ്ഥലങ്ങളിൽ ത‌ുപ്പാനോ, മാസ്‌ക്ക് വലിച്ചെറിയാനോ പാടില്ല.
ഗോപിക എച്ച് എസ്
8 ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം