ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/കൊറോണ എന്ന വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന വൈറസ്

ഇത‌ു വരെ സ്ഥായിയായ ഒര‌ു പേരില്ലാത്ത മെഡിക്കൽ പ്രാധാന്യമ‌ുള്ള കൊറോണ വൈറസ്, നോവൽ കൊറോണ വൈറസ് എന്ന പേരിൽ അറിയപ്പെട‌ുന്ന‌ു. ചൈനയിലെ വ‌ുഹാൻ പ്രവിശ്യയിലാണ് ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ചത്. പിന്നെ അത് 200 - ൽ പരം രാജ്യങ്ങളിലായി പടർന്ന‌ു. കൊറോണ വൈറസിന്റെ പ്രധാന ലക്ഷണങ്ങൽ

  • പനി
  • ജലദോഷം
  • ശ്വാസകോശപരമായ രോഗങ്ങൾ
  • ശരീരവേദന
  • തലവേദന
  • ന്യ‌ുമോണിയ

ഇത് മ‌ൃഗങ്ങളിൽ നിന്നാണ് പകര‌ുന്നത് എന്നാണ് വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ കണ്ട‌ുപിട‌ുത്തം. എന്നാല‌ും ഇത് ക‌ൃത്യമായ ഒര‌ു നിഗമനം അല്ല. എന്നാൽ ഇത് മന‌ുഷ്യനിൽ നിന്ന‌ും മന‌ുഷ്യനിലേക്ക് പകര‌ുന്ന‌ു. കൊറോണ ബാധിച്ച ഒര‌ു വ്യക്തിയ‌ുടെ സ്രവത്തില‌ൂടെയാണ് ഇത് പകര‌ുന്നത്. ഈ വൈറസിന് ഭ‌ൂമിയിൽ എത നേരം ജീവിച്ചിരിക്കാൻ കഴിയ‌ുമെന്നതിൽ ഒര‌ു നിശ്ചയവ‌ുമില്ല. സാർസ് വൈറസ‌ുമായി അട‌ുത്ത ബന്ധമ‌ുള്ള വൈറസാണ് ഇത്. ഇത് മൂലം ഉണ്ടാക‌ുന്നതാണ് കൊറോണ വൈറസ് രോഗം.

വൈറസ് ബാധയ‌ുള്ള ഒര‌ു മന‌ുഷ്യനിൽ 2 ദിവസം മ‌ുതൽ 14 ദിവസത്തിന‌ുള്ളിൽ രോഗത്തിന്റെ ലക്ഷണം തെളിയ‌ും. ഇത് അറിയാനായി PCR മൈസ്‌റ്റോ, സിടി സ്‌കാനോ ചെയ്യേണ്ടി വര‌ും. ഈ വൈറസ് അക്യൂട്ട് റെസ്‌പിറേറ്ററി ഡിസ്‌ട്രസ് സിൻഡ്രോം പോലെയാണ്. ഇന്ന് പരീക്ഷണാത്മക ചികിത്‌സയിൽ ഉപയോഗിക്ക‌ുന്നത് പ്ലാക്വിനിൽ എന്ന വ്യാപാര നാമത്തിൽ വിൽക്കപ്പെട‌ുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിൻ ആണ്. എന്നാൽ കൊറോണ വൈറസ് രോഗം 2019 ബാധിതരെ ചികിത്‌സിക്കാനായി പരീക്ഷണാടിസ്ഥാനത്തിൽ ഇന്റർഹെറോൺ ആൽഫ - 2 ഉപയോഗിച്ച് വര‌ുന്ന‌ു.

നിഡോവൈറലസ് എന്ന നിരയിൽ കൊറോണ വൈരിഡി ക‌ുട‌ുംബത്തിലെ ഓർത്തോ കൊറോണ വൈരിനി എന്ന ഉപക‌ുട‌ുംബത്തിലെ വൈറസ്സ‌ുകളാണ് കൊറോണ വൈറസ‌ുകൾ. പോസിറ്റീവ് സെൻസ് സിംഗിൾസ് ആന്റ് ആർ എൻ എ ജിനോം ,ഹെലിക്കൽ സമ്മിതിയിൽ ന്യൂക്ലിയോ ആസിഡ് എന്നിവ ഉപയോഗിച്ച് പൊതിഞ്ഞ വൈറസ‌ുകളാണ് ഈ വൈറസ‌ുകൾ. ഇതിന്റെ ജിനോമിക് വല‌ുപ്പം ഏകദേശം 26 മ‌ുതൽ 32 കിലോബോസ് വരെയാണ്. ആർ എൻ എ വൈറസിനാക്കാൾ ഏറ്റവ‌ും വല‌ുതാണ്.

ഇന്ത്യയിൽ ആദ്യമായി ഈ രോഗം സ്ഥിരീകരിച്ചത് കേരളത്തിലെ ത‌ൃശ്ശ‌ൂർ ജില്ലയിലാണ്. രോഗി ചൈനയിലെ വ‌ുഹാൻ യ‌ൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിനിയാണ്. ഈ വൈറസ‌ുകൾക്ക് വായ‌ുവിൽ തങ്ങി നിൽക്കാൻ കഴിയില്ല.

ജ്യോതി ക‌ൃഷ്‌ണ
9G ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം