ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/എന്റെ കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കൊറോണക്കാലം

പരീക്ഷ കഴിയാൻ മ‌ൂന്ന് ദിവസം ക‌‌ൂടെ ബാക്കിയ‌ുണ്ടായിര‌ുന്ന‌ു. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവ‌ും പ്രയാസമ‌ുള്ള വിഷയമാണ് കണക്ക് . എങ്ങനെ ആയിരിക്ക‌ും കണക്ക് പരീക്ഷ എന്ന‌ുള്ള പേടിയിലായിര‌ുന്ന‌ു ഞാൻ. പെട്ടെന്നാണ് അറിയാൻ കഴിഞ്ഞത്, കൊറോണ കാരണം പരീക്ഷകളെല്ലാം മാറ്റി വച്ച‌ുവെന്ന്. പ്രധാനമന്ത്രി ലോക്ക്ഡൗൺ പ്രഖ്യാപിച്ചത‌ു കാരണം വീട്ടിൽ നിന്ന‌ും പ‌ുറത്തിറങ്ങാനോ ക‌ൂട്ട‌ുകാരെ കാണാനോ കഴിയ‌ുന്നില്ല. ക‌ൂട്ട‌ുകാരെ കണ്ടിര‌ുന്ന‌ുവെങ്കിൽ കണക്ക് വിഷയത്തില‌ുള്ള സംശയങ്ങളൊക്കെ ഞങ്ങൾ പരസ്‌പരം ചർച്ച ചെയ്യ‌ുമായിര‌ുന്ന‌ു. ക‌ൂട്ട‌ുകാരെ കാണാൻ കഴിഞ്ഞിര‌ുന്ന‌ുവെങ്കിൽ വളരെ ആശ്വാസമായിര‌ുന്ന‌ു. ക‌ുറച്ച് നേരം പഠിച്ച‌ും , ക‌ുറച്ച് സമയം ചെടികളെ പരിപാലിച്ച‌ും , ക‌ുറച്ച് സമയം ചിത്രങ്ങൾ വരച്ചു‌ം , അമ്മയെ അട‌ുക്കള പണിയിൽ സഹായിച്ച‌ും എന്റെ സമയം കഴിഞ്ഞ‌ു പോക‌ുന്ന‌ു. എത്രയ‌ും പെട്ടെന്ന് ഈ കൊറോണ എന്ന വൈറസ് ഈ ഭ‌ൂമിയിൽ നിന്ന‌ും ഇല്ലാതാകണമെന്ന‌ും എത്രയ‌‍ും പെട്ടെന്ന് ക‌ൂട്ട‌ുകാരെ കാണാൻ കഴിയണമെന്ന‌ുമ‌ുള്ളതാണ് എന്നതാണ് എന്റെ ആഗ്രഹം.

വിഷ്‌ണ‌‌ുപ്രിയ
10D ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം