ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/അക്ഷരവൃക്ഷം/ആത്മാർഥ സൗഹൃദം

Schoolwiki സംരംഭത്തിൽ നിന്ന്
ആത്മാർഥ സൗഹൃദം

പണ്ട് ഒരിടത്ത് ഒരു നദിയും കാറ്റും ആത്മാർഥ സുഹൃത്തുക്കളായിരുന്നു. ഒരു നാൾ പുഴ കാറ്റിനോട് പറഞ്ഞു എനിക്ക് ഇവിടം വിട്ട്മറ്റൊരിടത്തേക്ക് പോകണമെന്നുണ്ട് നീ എന്നെ സഹായിക്കുമോ എന്ന്.അങ്ങനെ ഒരു ദിവസം നല്ല മഴ ആ സമയം വിശാലമായി കിടന്ന പുഴ നിറഞ്ഞ് കവിഞ്ഞൊഴുകി. പുഴയെക്കൊണ്ട് താങ്ങുന്നതിനതികമായി വെള്ളം.അടുത്ത ദിവസം മഴ നന്നായി കുറഞ്ഞപ്പോൾ കാറ്റ് പുഴയോട് പറഞ്ഞു ഞാൻ നിന്നെ സഹായിക്കാം പക്ഷെ നീ ഒരു നീരാവിയായി ആയി മുകളിലേക്ക് ഉയരണം അപ്പോൾ ഞാൻ നിന്നെ മറ്റൊരിടത്തേക്ക് കൊണ്ട് പോകാം.അങ്ങനെ പുഴ നീരാവിയായി മുകളിലേക്ക് ഉയർന്നു.കാറ്റ് പുഴെ മനോഹരമായ പച്ചപ്പ് നിറഞ്ഞ സ്ഥലത്തെക്ക് കൊണ്ടുപോയി . ഇപ്പോഴും ആ പുഴ മനോഹരമായി ഒഴുകുന്നു.അതു പോലെ തന്നെയാണ് അവരുടെ സൗഹൃദവും

പ്രാർത്ഥന.പി
7 E GVHSS ഞെക്കാട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ