ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം /വീട്ടിലിരിക്കേണമത്ര ഇനിയുള്ള കാലം മകനെ......!

Schoolwiki സംരംഭത്തിൽ നിന്ന്
വീട്ടിലിരിക്കേണമത്ര ഇനിയുള്ള കാലം മകനെ......!

നീ ജനിച്ച ഈ തെരുവോരത്ത്
നമ്മുക്ക് വേണ്ടിയവയവർ
മേൽക്കൂര പണിതാൽ ,,
ആദ്യമായ് നീയും,
ഒരു വീട്ടിൽ വസിക്കാൻ
യോഗ്യനായേക്കാം എൻ
പൊൻ മകനെ ..
     
വിശപ്പു മാറ്റാൻ നമ്മൾ
താണ്ഡിയ വഴികളെല്ലാമിന്നു,
കശാപ്പു ചെയ്യും വൈറസ്
സ്വന്തമാക്കിയെത്ര ,,,,

ഭക്ഷണ പൊതികളവർ
മുന്നിൽ നിരത്തിയ നേരം,
നീയും ഞാനും അലയാതെ
ആദ്യമായി ഉണ്ടതും,
ഇന്നാണു മകനെ .....!

കോറോണ വാഴും ഈ കാലം ,,,
നമ്മുക്ക് നൽകി
കൂരക്കു താഴെ ഭക്ഷണം....!
ലോകത്തെ മുഴുവൻ
വീടിനകത്താക്കിയ കുഞ്ഞു
വൈറസെ,,,,,
ഇത്ര വലിയ ലോകമെത്ര
വേഗത്തിലാണു നീ
നിശ്ചലമാക്കിയത് .......!

ദേഹിയാണ് ദേവാലയം
എന്നറിയിക്കാനോ നീ
ദേവാലയങ്ങളെല്ലാം അടപ്പിച്ചത്?

ഭൂമിയിൽ ചവിട്ടി ഞങ്ങൾ
ഭൂമിയെന്തെന്നറിയാതെ,
വിഷ ബോബെറിഞ്ഞ പാരിനെ
വൃത്തിയാക്കാൻ വന്നതോ നീ ?

നീ നീന്തുന്ന വഴികളിലിന്നു ഞങ്ങൾ
പിടഞ്ഞു വീഴുന്നു ....
ഞങ്ങൾ നീന്തിയ വഴികളിലന്നു
പ്രകൃതി കരിഞ്ഞുണങ്ങി ...!

മാപ്പ് ലോകമെ മാപ്പ്
നമ്മൾ വിതച്ച വിത്തിൽ
നിന്നും മുളച്ചു പൊങ്ങുന്ന
വൈറസുകളെ
ചെറുക്കാൻ ,
വീടിനകത്തായ നമ്മുക്ക് ഒരു
പുനർചിന്തനം കൂടിയെ തീരു
തിരിച്ചു പിടിക്കുക പഴയ നല്ല
ശീലങ്ങളെ ....

ശുചിത്വ ആരോഗ്യ പരിപാലനവും,
തളിർത്തു പൊങ്ങും പച്ചില തോട്ട
ങ്ങളും ,
വിഷം നിറച്ചോടും വാഹന
നിയന്ത്രണവും,,,
ആർഭാടമില്ലാത്ത ആഹ്ളാദ വിരുന്നുകളും ....!

ഒരു പുതിയ ലോകം പണിത് കൊണ്ട്
അടച്ച വാതിൽ തുറക്കാമെന്നു
പ്രതിജ്ജയെടുത്ത,
പ്രിയ ലോക ജനതയെ
ഇന്നലെ സ്വപ്നം കണ്ടു ഞാൻ .....!

ആബിദ് റഹ്മാൻ
9 കെ ജി വി എച്ച് എസ് എസ് കല്ലറ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത