ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/ഗ്രാമത്തിന്റെ ദു:ഖം

Schoolwiki സംരംഭത്തിൽ നിന്ന്
ഗ്രാമത്തിന്റെ ദു:ഖം

വളരെ ചെറിയ ഒരു ഗ്രാമമുണ്ടായിരുന്നു. കാലിപുരം എന്നറിയപ്പെടുന്ന ആ ഗ്രാമത്തിലെ ജനങ്ങൾ കൂടുതൽ പേരും കർഷകർ ആയിരുന്നു. ആ നാട്ടിലെ ജനങ്ങൾ ജീവിച്ചിരുന്നത് വയലിൽ കൃഷി ചെയ്തും പശുവിന്റെയും ആടിന്റെയും പാല് വിറ്റുമായിരുന്നു. <
ഒരു ദിവസം ഒരു കർഷകന്റെ വീട്ടിലെ പശു ചത്തുപോയി. പിന്നീടുള്ള ദിവസവങ്ങളിൽ മിക്കവാറും വീടുകളിലും ഈ സംഭവം ആവർത്തിച്ചു. അങ്ങനെ ആഴ്ചകളും മാസങ്ങളും കടന്നുപോയി. ജനങ്ങൾ ആകെ സങ്കടത്തിലായി. തങ്ങളുടെ വരുമാന മാർഗമായ വളർത്തുമൃഗങ്ങൾ ചത്തു വീണുകൊണ്ടിരുന്നപ്പോൾ ജനങ്ങൾ മുഴുപ്പട്ടിണിയിലായി. അപ്പോഴാണ് അയൽനാട്ടുകാരനായ രാജു അവിടെ എത്തിച്ചേർന്നത്. രാജു ആ ഗ്രാമത്തിലൂടെ നടക്കുമ്പോൾ ഒരു കർഷകൻ വിഷമിച്ച് നിൽക്കുന്നത് കണ്ടു. രാജു അയാളോട് ചോദിച്ചു: "നിങ്ങൾ എന്തിനാണ് വിഷമിക്കുന്നത്"?<
എന്റെ സമ്പത്തായിരുന്ന വളർത്തുമൃഗങ്ങൾ ചത്തുപോകുന്നു. ഇതിനെന്താണ് കാരണമെന്നറിയില്ല" കർഷകൻ ദു:ഖത്തോടെ പറഞ്ഞു. ഇത് കേട്ട രാജുവിന് ആദ്യം ഒന്നും പിടികിട്ടിയില്ല."സുഹൃത്തേ നിങ്ങളുടെ വീട്ടിലേക്ക് ഞാൻ വരാം. എന്താണ് കാരണമെന്ന് നമുക്ക് അന്വേഷിക്കാം". രാജു അയാളെ സമാധാനപ്പെടുത്തുകയും കർഷകന്റെ വീട്ടിലേക്ക് പോകുകയും ചെയ്തു. അയാളുടെ വളർത്തുമൃഗങ്ങളെ കെട്ടിയിരുന്ന തൊഴുത്തും മേയുന്ന സ്ഥലവും രാജു ചുറ്റി നടന്ന് കണ്ടു. രാജുവിന് കാര്യം മനസിലായി. പശു മേയുന്ന പാടത്തും പറമ്പിലും നിറയെ പ്ലാസ്റ്റിക് മാലിന്യങ്ങൾ. ഇത് തിന്നാകണം ഈ ഗ്രാമത്തിലെ മൃഗങ്ങൾ ചാവുന്നത്. മാലിന്യങ്ങൾ വലിച്ചെറിയുന്ന ശീലം ഈ ഗ്രാമത്തിലെ ജനങ്ങൾ ഉപേക്ഷിച്ചില്ലെങ്കിൽ ഗ്രാമം അപകടത്തിലേക്ക് പോകും എന്ന് രാജു കർഷകനോട് പറഞ്ഞു. എന്ന് മനുഷ്യർ നന്നാകും അന്നേ ഈ ലോകവും നന്നാകൂവെന്ന് കർഷകന് മനസിലായി.

ആലം. എം
4C ജി വി എച്ച് എസ് എസ് കല്ലറ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ