ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ സോമുവിന്റെ തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
 സോമുവിന്റെ തിരിച്ചറിവ്     


ഒരു ഗ്രാമത്തിൽ രാമു എന്നും സോമു എന്നും പേരുള്ള രണ്ട് അയൽക്കാർ ഉണ്ടായിരുന്നു .രാമു അദ്ധ്വാനിയും സോമു   കുഴിമടിയനുമായിരുന്നു. രാമു എപ്പോഴും തന്റെ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചു. കൂടാതെ രാമു എപ്പോഴും ശരീരവും വൃത്തിയായി സൂക്ഷിക്കാറുണ്ടായിരുന്നു. 
       എന്നാൽ സോമു ഒരിക്കലും തന്റെ വീടും പരിസരവും വൃത്തിയാക്കിയിരുന്നില്ല. കുളിക്കാനും മടിയായിരുന്നു. ഭക്ഷണം കഴിക്കുമ്പോൾ കൈകൾ പോലും കഴുകിയിരുന്നില്ല. ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകത സോമുവിനെ പറഞ്ഞു മനസിലാക്കാൻ രാമു പലവട്ടം ശ്രമിച്ചു. എന്നാൽ സോമു അതു ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല അവൻ തിരിച്ച് രാമുവിനെ പരിഹസിച്ചു. മടിയനായ സോമു അതൊന്നും കാര്യമാക്കിയില്ല.
...      അങ്ങനെയിരിക്കെ സോമുവിന് സുഖമില്ലാതായി. സോമുവിനെ ചികിത്സിക്കാനായി വൈദ്യൻ വീട്ടിലേയ്ക്ക് വന്നു.
  സോമുവിന്റെ വീടും പരിസരവും കണ്ടപ്പോൾ തന്നെ വൈദ്യന് രോഗത്തിന്റെ കാരണം മനസിലായി. ശുചിത്വമില്ലായ്മയാണ് രോഗം വരാനുള്ള കാരണം എന്ന് വൈദ്യൻ പറഞ്ഞു. സോമുവിന്റെ അസുഖം മാറണമെങ്കിൽ മരുന്നു കഴിച്ചാൽ മാത്രം പോര ശുചിത്വവും പാലിക്കണം. വീടും പരിസരവും എപ്പോഴും വൃത്തിയാക്കിയിടണം. വ്യക്തിശുചിത്വം പാലിക്കണം. ഇതെല്ലാം ചെയ്താൽ അസുഖം മാറും.   ഇതു കേട്ട സോമുവിന് നാണക്കേട് തോന്നി. രാമു പറഞ്ഞത് അനുസരിച്ചിരുന്നെങ്കിൽ എനിക്കിത് വരുമായിരുന്നില്ല. സോമു രാമുവിനോട് ക്ഷമ ചോദിച്ചു.
ഗുണപാഠം
നാം എപ്പോഴും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണം

കൃപ എം നായർ
  2 A ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ