ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ പരിസര ശുചിത്വം

പരിസര ശുചിത്വം      


ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് കൊറോണ അഥവാ കോവിഡ് 19. ഈ രോഗത്തെ നിർമ്മാർജ്ജനം ചെയ്യാൻ മരുന്നുകളില്ലാത്തതിനാൽ ഈ വൈറസ് രോഗം ലോകമെമ്പാടും പടർന്നു പിടിക്കുകയാണ്. സാമൂഹിക അകലം പാലിച്ചും ശുചിത്വ ശീലങ്ങൾ പാലിച്ചും ഒരു പരിധിവരെ ഈ രോഗം പടർന്നു പിടിക്കാതെ സംരക്ഷിക്കാം. 
       വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഓരോ വ്യക്തിക്കുമുള്ള പ്രതിരോധ കവചമാണ് . നമ്മുടെ ആരോഗ്യം സംരക്ഷിക്കാൻ നല്ല ആഹാരത്തോടൊപ്പം ശുചിത്വ ശീലങ്ങളും നാം അനുവർത്തിക്കേണ്ടതായിട്ടുണ്ട് . ഈ പ്രകൃതിയിലെ അതിജീവനം ഓരോ വ്യക്തിക്കും വളരെ പ്രാധാന്യമുള്ളതാണ് . ഈ അതിജീവനം സാധ്യമാണെമെങ്കിൽ നാം നമ്മുടെ പ്രകൃതിയെ സംരക്ഷിക്കണം 
            ഇന്ന് നാം അഭിമുഖീകരിക്കുന്ന പരിസര മലിനീകരണം ജീവജാലങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാണ് . നാം അനാവശ്യമായി മാലിന്യങ്ങൾ മണ്ണിലേക്കും നദിയിലേയ്ക്കും വലിച്ചെറിയുമ്പോൾ മണ്ണും ജലവും മലിനമാകുന്നു . ഫാക്ടറികളിലേയും വാഹനങ്ങളിലേയും പുക അന്തരീക്ഷത്തെ മലിനമാക്കുന്നു . 
         വൃക്ഷങ്ങർ വച്ചുപിടിപ്പിച്ച് പ്രകൃതിയേയും ഭൂമിയേയും സംരക്ഷിക്കാം . എന്നാൽ മാത്രമേ രോഗങ്ങളിൽ നിന്നും നമ്മുക്ക് മുക്തി നേടാനാകൂ

ആര്യനന്ദ വി എസ്
6 A ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം